Friday, February 29, 2008

nizhalanakkam

കളിപറയുന്ന കാറ്റിനറിയാം
ഉള്ളിലുറങ്ങുന്ന വേദനയുടെ സീല്‍ക്കാരം
നിന്നുപ്പെയ്യുന്ന മഴയ്കറിയാം
ഉരുകി ഒലിക്കുന്ന കണ്ണുനീരിന്റെ ചൂട്‌
തിളച്ചുമറിയുന്ന ലാവയ്ക്കുമറിയാം
കത്തിനശിച്ച മനസ്സില്‍ കുടി വച്ച
ശവകുടീരങ്ങളുടെ അലങ്കാരപണികള്‍
നിലാവത്തു ഒരു നിഴലനക്കം
അതെന്റെ അത്മനൊബരമാണൊ?
അതോ ഗതികിട്ടാതലയുന്ന
മറ്റൊരു പ്രേതമോ?
ശാന്തത!!അതിനൊരു അര്‍ത്ഥമുണ്ടോ?
ഘോരതമസ്സുകളില്‍ ഒരു
ഘടോര്‍ഖജന്റെ കൂര്‍ക്കംവലിക്ക്‌
കാതോര്‍ത്തിരിക്കുബോള്‍ ഈ ചോദ്യം
എന്റെ ഉറക്കം കെടുത്തുന്നു.
ഇന്നെന്റെ കണ്ണുകളില്‍ പൊടിയുന്ന
ചെഞ്ചുമപ്പിനു പറയാനുള്ള കഥകളില്‍
ഒന്നും നിനക്കറിയാത്തതായില്ല.
എല്ലമറിഞ്ഞിട്ടും അന്തിനീ ക്രുരത
ഋതുകാലങ്ങള്‍ക്കപ്പുറത്തു ഒരു ദിനം
കടമെടുക്കാനുണ്ടെങ്കില്‍ അന്നെങ്കിലും
ഞാനൊന്നു ചിരിച്ചോട്ടെ
നിറമനസ്സോടെ........!!