ചത്തു വെണ്ണീറാകാന്‍ കൊതിച്ച പെണ്‍ക്കിടാവിന്റെ അവസാനപുഞ്ചിരിയില് ഞാനെന്‍ മൗനത്തെ കുടിവച്ചു.ഇപ്പോല്‍ എന്റെ വാക്കുകളില്‍ ആ പുഞ്ചിരിയാണു ഞാന്‍ തിരയുന്നത്...ഞാന്‍ എകാകിനി അല്ല;വിഷാദം എന്റെ ആയുധവുമല്ല.എന്നിട്ടും ഒറ്റപ്പെടലിന്റെ താഴ്വരകളില്‍ എനിക്കു തുണയായ് എത്തിയത് ഈ മൗനമായിരുന്നു.എന്റെ 'സഹയാത്രിക' എന്ന് ഞാനതിനെ പേര് വിളിച്ചു.
Friday, February 20, 2009
വഴിവിളക്ക്
ചൊറിത്തവള ചതഞ്ഞ വഴിത്താരകള്‍..
പരന്ന റോട്ടിലെ പത്തായകുഴികളില്‍
പാതിവളര്‍ന്ന കൂത്താടികള്
ചത്തു മലര്‍ന്ന പാഴ്ജലം മോന്തിക്കുടിച്ചു
'ഹായ്'ചൊല്ലി അകലുന്ന നേര്‍കാഴ്ചകളില്‍
മനം മടുത്ത പകല്‍ വെളിച്ചം
ഇരുട്ടിനു കടം കൊടുത്തകലുന്ന
സായം സന്ധ്യകള്‍;
ഹെഡ് ലൈറ്റുകളില്‍ അമ്പിളിമിഴിചിമ്മിത്തുറന്നപ്പോള്‍
തകര്‍ന്നൊടിഞ്ഞ വാഹനചക്രങ്ങളിലെ
കൊഴു-രക്തം
കുഴഞ്ഞചേറ്റിന്റെ മാറിലേയ്ക്കമരുന്നതും
കാഴ്ച!!
ഞാന്‍ ഞെട്ടിവിറയ്ക്കവേ
,ഒരായുസ്സിനടഞ്ഞ പുസ്തകവും പേറി-
യകലുന്ന ആത്മാക്കള്‍ക്ക്
അനാഥമാകും കുറെ ജന്മങ്ങളുടെ
കണ്ണീര്‍നാരുകള്‍ വിട ചൊല്ലുന്നു...
ഇങ്ങനെയും കാഴ്ച!
ഇന്നത്തെ കാഴ്ച!
(ഒറ്റയ്കാവുന്നിടത്തെ ഏകസാക്ഷി!
ഞാനൊരു വഴിവിളക്ക്!
എന്റെ ആത്മഗതങ്ങള്‍ക്ക് ചെവി തരുന്നവനേ, നന്ദി!)
ഇനിയെന്റെ കൂട്ടിന്!
തിരയുവതെന്തു നീ...
അര്‍ത്ഥനഷ്ടസ്വപ്നസുന്ദരസൗധങ്ങളോ ,
ചിലമ്പിച്ച ചാക്കാലകള്‍ക്കിടയിലെ
ചാവുദോഷങ്ങളുടെ പരമ്പരയോ...?
ഈ വിഷാദപുഷ്പങ്ങളിലെ
ദളമര്‍മ്മരങ്ങളിലിരമ്പുന്നത്,
പ്രാണനെ പിരിയുന്ന കൂട്ടിന്റെ അവസാനമൊഴികള്‍ മാത്രം...!!
വിരലുകളിലെ തണുപ്പില്‍നിന്റെ വിരഹം വായിച്ചറിയവേ-
നിന്നൊടൊത്തു കൂട്ടുചേരാന്‍ ആയുസ്സൊരല്‍പ്പം കടം വാങ്ങൂ.!!
നിറഞ്ഞു,കവിഞ്ഞു,തിമിര്‍ത്തു-
നടന്ന നിന്റെ കൗമാരത്തെ എങ്ങനെ മറക്കും ??
നിന്റെ കുട്ടിക്കുറുമ്പുകളെ,പിണക്കങ്ങളെയും!!
ചിരിയരങ്ങുകളിലെ തമാശകളും
മൗനനൊമ്പരങ്ങള്‍ മാത്രമായി..
വിടര്‍ന്നു കൊഴിഞ്ഞു ആറടിമണ്ണിലേക്ക്ക് ഒഴുകുന്ന ചെഞ്ചുമപ്പും
നിന്റെ അടഞ്ഞ മിഴികളിലെ
അടങ്ങാത്ത മോഹത്തിന്റെ അണഞ്ഞ തിരയിളക്കവും...!!
കഴിയില്ലെനിക്കു,
നിന്റെ പുഞ്ചിരി കാണുവാന്‍;
"എനിക്കൊന്നുമില്ലെടീ" എന്നു ചൊല്ലി കണ്‍തടങ്ങളിലേക്കു-
തിരുന്ന വേദനയെ കൈലേസു മറച്ചു നീ ചിരിക്കുന്നത്..
ഒരോര്‍മ മാത്രമായി;
മാര്‍ബിള്‍ത്തറയിലെ മങ്ങാത്ത അക്ഷരങ്ങളില്‍
നിന്റെ സ്വപ്നങ്ങളും കോര്‍ത്തിണക്കിയ ജീവിതയാഥാര്‍ത്ഥ്യ-
കൊച്ചു പട്ടികയും ചേര്‍ത്തെഴുതൂ...
കാരണം
ഇതൊരു പാഠം,
എനിക്കും,ലോകത്തിനും...!!

Subscribe to:
Posts (Atom)