Thursday, April 16, 2009

വനസബത്ത്‌

ഒരു മലര്‍ വിടര്‍ന്നു കരിയും
സിന്ദൂരാവില്‍ മണി
ചിരാത്‌ തിളങ്ങും
വരമഞ്ഞല്‍തണല്‍ വീശും
കാറ്റിന്റെ ചൂരു
നിറയും വനഭംഗി

കാറ്റിന്റെ നിറം പച്ച
മണം ചെമ്പകത്തിന്റെ
ഇനം നാനാത്വം
സ്വരം ഭയാനകം
കാഴ്ച സുന്ദരം..

ഇളംകാറ്റില്‍ പിറന്ന
തീ ഗോളം വീഴും
വന്മരങ്ങളില്‍ പരന്ന
മരണം നശിച്ച
ജീവജാലത്തിനു
റീത്ത്‌ വഴ്ക്യവേ
അനുശോചിക്കാന്‍
ഒരു ഫീച്ചര്‍ വന്നെക്കും..
കീശ നിറക്കാന്‍;
സര്‍ക്കുലേഷന്‍ കൂട്ടാന്‍..

മകനു...

എതെന്റെ മകന്‍
വാക്കില്‍ കുറിച്ചിട്ട
വെറും നാമമെന്ന്
നാം ചൊല്ലും
ഇതെന്റെ മകന്‍

ഞാന്‍ ഊട്ടിയ
കൈകളാല്‍ തലോടി
നിന്നെ താരാട്ടി
ആന കളിപ്പിച്ച
പാവം അച്ഛനിത്‌
മല്‍സരമരുത്‌ മകനേ..

പറന്നുയരേ ചിറകരിയാതെ
നിലം നോക്കി നടക്ക;
തിമിരു വരുത്തി
തിമിരം ബാധിച്ച
കണ്ണുകള്‍ സ്നേഹം
മറക്കുമെന്നു ചൊല്ലുക
നിന്‍ മക്കളോടും
..

Sunday, April 12, 2009

മിഴികളിതാരുടേത്‌?


മിഴികളിതാരുടേത്‌?
ചിലപ്പതികാരങ്ങള്‍ക്കുള്ളിലെവിടെയോ
മറന്നെറിഞ്ഞ എണ്ണച്ചായചിത്രങ്ങളില്‍
ഒരു മുഖം കൂടി വരച്ചു ചേര്‍ക്കവെ..
മിഴികള്‍ എത്തി നിന്ന
കടവിനു പഴമയുടെ ആത്മഗന്ധം.

പുഴ തേങ്ങുന്നതും..
ഇടവപ്പാതി കനക്കുന്നതും
പട്ടുപാവാടയില്‍ കൂട്ടി വച്ച
കൊച്ചുമാംബഴങ്ങളും,കല്ലേറും
ഇസ്കൂളിലേക്കുള്ള പുത്തന്‍
ചെരുപ്പും കുടയും പുസ്തകകെട്ടും
നാലാള്‍ കാണക്കെ മേനിചൊല്ലി
രണ്ടാം ക്ലാസിന്റെ മറവിലെന്റെ
പുസ്തകസഞ്ചി ഭദ്രമാക്കവേ
അത്തറിന്റെ മണമെന്‍ നാസാദ്വാരങ്ങളെ
തുളച്ചും കൊണ്ടൊരു പുത്തന്‍ പേന
താരമാകുന്നു ക്ലാസിലെങ്ങും
കൂട്ടുതൊഴന്റെ സിലോണ്‍പേനക്ക്‌
കണ്ണിറക്കി കൈനീട്ടി തൊടാന്‍
കൊതിച്ചൊന്നു ചോദിച്ച
ഞാന്‍ വിഡ്ഡിയാ പവറു കണ്ടബരന്നു.

ഇടവപ്പാതി പലത്‌ കഴിഞ്ഞു പോയ്‌
ഇസ്കൂളില്‍ നിന്നും ക്യാംബസിന്റെ
മരചുവട്ടിലേക്ക്‌..പല കാവ്യ
പ്രണയസ്മൃതികളില്‍
ചായകൂട്ടുകള്‍ പലത്‌ കണ്ടു
മലര്‍ വിരിഞ്ഞതും..കായ്‌ പൊഴിഞ്ഞതും..

വീണ്ടും എത്തി നില്‍ക്കുന്നു
പ്രൊഫഷണല്‍ കോഴ്സിന്റെ ഗൗരവത്തില്‍
പേരിന്റെ മറുപുറത്തു കനം ഏറവേ
കഥയ്ക്ക്‌ മറുപുറം തേടി ഒരു
സിലോണ്‍ പേന എനിക്കെത്തി..
കൂടെ ഒരു കുറുപ്പില്‍

ഞാനൊരു വാടാമല്ലി വിരിഞ്ഞതു കണ്ടു..

ചന്ദ്രബിംബം

പൂര്‍ണരാഗചന്ദ്രബിംബം;മണ്ണില്‍
വീണ കൊതുബുവള്ളം;വിളങ്ങും
രാവിലംബലകുളത്തില്‍
കാണാം,മനം നിറച്ച സൗകുമാര്യം.

ചാരെ നീളെ നീങ്ങുമെന്‍
നിഴലിന്റെ ചോല വീഴുമാ
കളഭാഞ്ചനം ചാലിച്ചെഴുതിയ
മുഖപടം തെല്ലുമറച്ചവള്‍..

നീല നീല രാത്രികള്‍;വരവായ്‌
വിടര്‍ന്നകന്ന് പോയ്‌;ദിനങ്ങള്‍
കനകാംബരങ്ങള്‍ കൊഴിഞ്ഞു പൊം
പൂരിതപ്രേമത്തിന്റെ ബാക്കിപത്രം

വാടിവീണ ദളങ്ങള്‍;വിട
വാങ്ങുമാദ്രത ആനന്ദൈകം..
കാണാം ഇനി അടുത്ത രാവില്‍
പ്രാണനുണ്ടെങ്കില്‍ പ്രിയമാനസ്സി..

Saturday, April 4, 2009

ഞാന്‍ വീണ്ടും ജനിക്കും..

ഇനിയും മറഞ്ഞിരിക്കുവതെന്‌തിനു നീ
ഇമ പൂട്ടാത്ത ഈരുട്ടിന്റെ കാലടികളില്‍
പതറിപ്പതുങ്ങിയ ചെറുബാല്യങ്ങളും
വരണ്ട മണ്ണിലടിതെറ്റിയമര്‍ന്ന
ചെറുപുസ്റ്റകത്താളിലെ ചേലൊത്ത
വരികളിലൂറിയടിഞ്ഞ സ്നേഹാമൃതും...

എന്‌തിനു മാമരങ്ങളിനിയും പൂക്കുന്നു
അനര്‍വസുന്ദരപ്രാഭാതങ്ങളില്‍
ചാരം മൂടിയ കനലിലെ കെട്ട പ്രകാശമായി
ഒരു കൗമാരം കാലചക്രത്തിനിരുട്ടിലെക്കു
വഴുതിവീണതും നീയറിഞ്ഞുവോ?

ഞാനിനിയും ജനിക്കും,
കാലാകാലങ്ങളില്‍ പ്രവചന ജല്‍പനങ്ങളായി
ഇനിയുമുണരാത്ത പകലിന്റെ
വിരിമാറിലൊരു പുതിയ ജന്മമാകാന്‍
കുഴഞ്ഞ മണ്ണിലെ ശ്വാസമായി
അച്ചിലെക്ക്‌ അടര്‍ന്ന മാംസമായി
എന്നിലേക്കു ഒഴുകിയ ജീവസ്രോതസ്സും
അതെ!ഞാന്‍ വീണ്ടും ജനിക്കും...

ഭൂണമായി ഞാനുരുവായതെന്ന്
എന്ന് ഞാനാ ഗര്‍ഭഭിത്തികളെ
കാര്‍ന്നുതിന്നെന്‍ വിശപ്പടക്കി
എന്നെന്‍ കണ്ണുകളിലാദ്യ
ജ്വലനം പിടഞ്ഞു
എന്നു ഞാനെന്‍ പ്രാണനെ
നിങ്ങള്‍ക്ക്‌ പണയം നല്‍കി...

വായിലേയ്ക്കിറ്റുവീണ മുലപ്പാലില്‍
കയ്പുനീര്‍ ചാലിച്ചമ്മ
വിട ചൊല്ലുന്നു ഏഴുകടലും കടന്ന്
പിച്ചവച്ചതറിഞ്ഞില്ല;കുഞ്ഞരി-
പല്ലു മുളച്ചതും,ചെറു
മൊഴികളുമവര്‍ കണ്ടില്ല..

ഇടക്കു കേള്‍ക്കുന്ന ടെലിഫോണ്‍
മണികളിലമ്മശബ്ദം വിതുബി നില്‍കേ
മണിപേഴ്സുകളില്‍ പണക്കിലുക്കം
മാറ്റൊലി മീട്ടുന്നു ദിനംതോറും.

സബത്തു നടുവിലെ ഒറ്റപുത്രനു
തലചാഴ്ക്യാനനുവധി താവളങ്ങള്‍
കയ്യേല്‍ക്കാന്‍ ഒരു കുന്നു സുഹൃത്ത്ക്കള്‍
കയ്യില്‍ തിരുകാന്‍ പണ ചാക്കുകല്‍ സ്വന്ദം.

ഇരുട്ടിന്റെ ആത്മാക്കള്‍ക്കരികില്‍
ന്യത്തം ചവിട്ടുന്ന പതിനേഴിനു
ചുവടുകള്‍ പിഴക്യവേ
'റം'കുപ്പികള്‍ക്കിടയില്‍
പ്രായത്തിന്റെ ഹരം കോള്‍മയില്‍
കൊള്ളിക്കാന്‍ നിഷാസഞ്ചാരിനികളും..

എകനായ്‌ നിന്ദ്യനായ്‌
വഴിവക്കിലെ ഓടയിലെക്കു
കുബേരപുത്രന്റെ പതനം
വെളിവാക്കുന്ന 'ടെസ്റ്റ്‌'കളും
കാലം കുറിച്ച അന്ദ്യവിധി ഏകി മലര്‍ത്തിയ
കൈവെള്ളയിലെ ശൂന്യതയില്‍
പകര്‍ത്തിയ വെള്ളകടലാസിനു ശവഗന്ധം..

ജീവന്‍ കൊതിപ്പു അര ക്ഷണം കൂടി
അമ്മ മടിത്തട്ടിലൊരു വെറും
പൈതലാവാന്‍,മാപ്പു ചൊല്ലുവാന്‍
കടമകള്‍ക്ക്‌ ബലിയുരുള നല്‍കുവാന്‍,

ഞാന്‍ വീണ്ടും ജനിക്കും..

എതെന്റെ മുല്ല...കൊച്ചുമുല്ല...!!

എന്റെ ചിരിമുത്തിലൊരു കണിമുല്ല വിടരും
അവയിലൊരായിരം കണിയുണരും
തൊട്ടറുത്തവ സൗന്ദമാക്കും
കോര്‍ത്തെടുത്തുമണിമാല ഒരുക്കും

എതെന്റെ മുല്ല...കൊച്ചുമുല്ല...!!