ഞാനിതള്‍ വിരിച്ച വഴികളിലെ കാഠിന്യ -
മുള്ളുകളിലിടറി നീ വീഴവേ
നിന്റെ മിഴികള്‍ നിറയാതെ,
കരയാതെ എന്‍ മാന്‍ കിടാവെ!
ചോര കനച്ച മൃദുചിറകുകളില്‍
ഇനി നിന്നെയും താങ്ങി
എത്ര നാള്‍ നടക്കേണം കാതങ്ങള്‍ ബാക്കി..
എന്നിട്ടും പതനങ്ങള്‍ മാത്രമെന്‍
തൊഴാ നിനക്കായ് ഞാന്‍
കാത്തുവച്ചേകിയ പ്രണയസമ്മാനങ്ങള്‍!
മറന്നിട്ടറിഞ്ഞു പൊകാന്‍
എന്‌തിനു നീ വൈകുന്നു?
ആ മൃദു കപൊലങ്ങളിനിയും നനയാതെ
കുഞ്ഞേ..തുടയ്ക്കുവാനിനി
എന്‍ കരങ്ങള്‍ക്ക് ശക്തിയില്ല,
താങ്ങുവാന്‍ ചുമലുകള്‍ക്കും..
ആരോ വിതച്ച കൊടും ശാപത്തിനിര ഞാന്‍
ഗതിയില്ലാത്ത തീരത്തെ അണുപുഷ്പ്പം..
'പ്രിയ'യെന്നു കരുതാതെ ഇനിയും
ഉപേക്ഷിക്കു പാതിവഴിയില്‍
ഇതു വിധി...ആസന്നമായ
ഭാവിയുടെ ശുഭാന്ദ്യത്തിനായ്
ഇതു ചെയ്യുക..നല്ലതു വരട്ടെ...!!
ചത്തു വെണ്ണീറാകാന്‍ കൊതിച്ച പെണ്‍ക്കിടാവിന്റെ അവസാനപുഞ്ചിരിയില് ഞാനെന്‍ മൗനത്തെ കുടിവച്ചു.ഇപ്പോല്‍ എന്റെ വാക്കുകളില്‍ ആ പുഞ്ചിരിയാണു ഞാന്‍ തിരയുന്നത്...ഞാന്‍ എകാകിനി അല്ല;വിഷാദം എന്റെ ആയുധവുമല്ല.എന്നിട്ടും ഒറ്റപ്പെടലിന്റെ താഴ്വരകളില്‍ എനിക്കു തുണയായ് എത്തിയത് ഈ മൗനമായിരുന്നു.എന്റെ 'സഹയാത്രിക' എന്ന് ഞാനതിനെ പേര്‍ വിളിച്ചു.
Saturday, March 28, 2009
കുരുശുമലകയറ്റം-ഒരു ഓര്‍മക്കുറിപ്പ്...
എന്റെ അമ്മവീടു കോടനാട് ഭാഗത്താണു.അതു കൊണ്ടു തന്നെ മലയാറ്റൂരും പ്രാന്ദപ്രദേശങ്ങളും എനിക്കു ചെറുപ്പം മുതലേ സുപരിചിതമായ സ്ഥലങ്ങള്‍ ആയിരുന്നു.ഒരു പെരിയാര്‍ പുഴയുടെ ദൂരം മാത്രം ഇടയില്‍.പണ്ടു അമ്മയുടെ കയ്യില്‍പ്പടിച്ച് പെരുന്നാളിനു പോകും;വലിയ വള്ളത്തില്‍ ആളുകളെയും തിക്കിത്തിരക്കി കയറ്റിയിട്ട് നല്ല നീളമുള്ള ഈറ്റയുടെ കോലുന്ന്ദി വള്ളക്കാരന്‍ ആ വരിപ്പിലൂടെ നടക്കുന്നത് കൗതുകകാഴ്ചയായിരുന്നു.നല്ല ആളുള്ളതു കൊണ്ടു മിക്കവരെയും ഇരുത്തിയാണു കൊണ്ടുപോകുന്നത്.
അക്കരെ നല്ല തിരക്കയിരിക്കും..വര്‍ണതൊങ്ങലുകളും,കാസറ്റുഗാനങ്ങളും പിനെ പെട്ടിക്കടക്കാരുടെ ഒരു മേള തന്നെയായിരിക്കും..പലതിനും വാശി പിടിച്ചു കരയുന്ന ഒരു കുട്ടിയായിരുന്നില്ല ഞാന്‍.കണ്ടു മനസ്സും കണ്ണും നിറച്ചങ്ങു നടക്കും.എങ്കിലും തിരിച്ചു വള്ളത്തില്‍ കയറുബോള്‍ ഒരു ജോഡി പ്ലാസ്റ്റിക് വളകളോ,മുത്തുമാലയോ ഞാന്‍ സൗനദമാക്കിയിട്ടുണ്ടാവും;കഴുത്തറുപ്പന്‍ വിലയാണെങ്കില്‍ കൂടി...
പിന്നെ പിന്നെ പുഴക്കിക്കരെ നിന്നു വെടിക്കെട്ടു കാണല്‍ മാത്രമായി പെരുന്നാള്‍.തിരക്കുകളെ മറക്കാനാവില്ലല്ലൊ..കാലത്തിന്റെ ഒഴുക്കില്‍ അതും നിലച്ചു.ഞാന്‍ നേഴ്സിംഗ് പഠനത്തിനായ് റെയ്ച്ചുരില്‍ കുടിയേറിപ്പാര്‍ത്തപ്പോള്‍ excuseനു ഒരു കാരണവുമായി; 'leave കിട്ടില്ല...!!'
കഴിഞ്ഞദിവസം 6-7 വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ വീണ്ടും മലയാറ്റൂരില്‍ എത്തി.അദ്ധ്യാപികയുടെ ഉത്തരവാദത്തില്‍ വിദ്യാര്‍ത്ഥികളുമായി ഒരു തീര്‍താടനം.വൈകിട്ടു 3നു ഇറങ്ങി.ഞാനും മറ്റൊരു മിസ്സും,സിസ്റ്ററും നാല്‍പ്പതോളം നേഴ്സിംഗ് വിദ്യാര്‍ത്ഥികളും.കോളേജ് വാനില്‍ ആണു യാത്ര.സിസ്റ്ററിന്റെ കാലു പിടിചു കൃസ്തീയഗാനം മാറ്റി സിനിമഗാനം play ചെയ്തപ്പൊള്‍ കുട്ടികളുടെ മുഖത്തു സന്ദോഷത്തിന്റെ പൂത്തിരി..വല്ലപ്പൊഴും മാത്രം കിട്ടുന്ന സ്വാതന്ദ്രത്തിന്റെ പ്രസാദം.
അഞ്ചരയോടെ അടിവാരത്തെത്തി.വണ്ടി നിര്‍ത്തുന്നതിനു മുന്‍ബെ ചക്കപ്പഴത്തിലേക്കു ആര്‍ത്തിയോടെ വന്നടുക്കുന്ന ഈച്ചകൂട്ടങ്ങളെ പോലെ ഒരു 8-10 പീക്കിരികളും മുതിര്‍ന്നവരുമായ ആണ്‍കുട്ടികള്‍ വണ്ടിയുടെ doorനു മുന്‍ബില്‍ തടിച്ചു കൂടി.ഒരാള്‍ അതിക്രമിച്ചു കയറി ഒരു തിരികൂടു എന്റെ മടിയില്‍ നിക്ഷേപിച്ചിട്ടു ഞാനൊന്നുമറിഞ്ഞില്ല എന്ന മട്ടില്‍ ഇറങ്ങിപ്പോയി.ഞങ്ങള്‍ ഇറങ്ങി നിന്നപ്പോള്‍ ഈ പീക്കിരികള്‍ students നെ ചുറ്റി തിരി വാങ്ങാന്‍ നിര്‍ബന്ധിക്കുകയും,അവര്‍ തെന്നി മാറി ഓടുന്നതുമാണു കണ്ടത്..എന്റെ മടിയിലെറിഞ്ഞ തിരികൂടിന്റെ ഉടമ എന്നെ wait ചെയ്തു നില്‍ക്കുന്നുണ്ടായിരുന്നു.ആ അഹങ്കാരകുന്നിനു ഞാനാ കൂടു തിരിച്ചു നല്‍കി;മറ്റൊരാളില്‍ നിന്നും അതേ തിരികൂടു വാങ്ങി.ഇളിഭ്യനായി നില്‍ക്കുന്ന ആ കുട്ടിയുടെ മുഖം ആള്‍കൂട്ടതില്‍ തിരഞ്ഞെങ്കിലും കണ്ടെത്തനായില്ല.
വാനില്‍ കട്ടന്‍ കാപ്പി കരുതിയിട്ടുണ്ടാര്‍ന്നു.students അതു പകര്‍ത്തി ഞങ്ങള്‍ക്ക് ആദ്യം കൊണ്ടു തന്നു.ഉടനെ മലകയറ്റവും ഒപ്പം കുരിശിന്റെ വഴിയും start ചെയ്തു.ഞാന്‍ jacobite ആയതു കൊണ്ടു കുരിശിന്റെ വഴി ഒരു പുതിയ അനുഭവമായി തോന്നി.ഒന്നാം സ്ഥലം എത്തുന്നത് വരെ ഇത്തിരി ബുദ്ധിമുട്ടു തോന്നിയെങ്കിലും ബാക്കി വളരെ എളുപ്പമായിരുന്നു.
ഏഴു മണിയോടെ മുകളിലെത്തിയ ഞങ്ങള്‍ തോമാശ്ലീഹയുടെ രൂപത്തിനു മുന്‍ബില്‍ പ്രാര്‍ത്ഥിച്ചു;കുറേ പേര്‍ പ്രര്‍ത്ഥനാവശ്യങ്ങല്‍ പറഞ്ഞുവിട്ടിരുന്നു.അതിനു ശേഷം കാല്‍പാദങ്ങളും,നീരുറവയും സന്ദര്‍ഷിച്ച് പള്ളിയിലും കയറി ഞങ്ങള്‍ തിരിച്ചിറങ്ങി.
തിരിച്ചിറങ്ങുബോള്‍ മനസ്സില്‍ വല്ലാത്ത ഒരു ശാന്ദത തോന്നി...വിവേചിച്ചറിയാന്‍ പറ്റാത്ത ഒരു ആനന്ദത്തിന്റെ അകംബടിയോടെ ഞങ്ങള്‍ മലയിറങ്ങി.അന്ദരീക്ഷത്തില്‍ മുത്തപ്പൊ,പൊന്മലയിറക്കം എന്ന ഈരടികള്‍ മുഴങ്ങി കേട്ടു.ഞങ്ങളും അതു ഏറ്റുചൊല്ലി.ഇടക്കു എവിടെയൊ പിടച്ചു വീണു.വീണ്ടും എഴുന്നേറ്റു താഴേക്ക്.എട്ടിനു താഴെ എത്തി.ചോറു കരുതിയിരുന്നു.എല്ലാവരും കൂടി ഒരൂണു.പിന്നെ വാനില്‍ പാട്ടും ഉറക്കത്തിന്റെ ആലസ്യവുമായി തിരിച്ചു ജോലിസ്ഥലത്തേക്ക്..അപ്പോഴും മനസ്സില്‍ മുത്തപ്പനോടുള്ള പ്രാര്‍ത്ഥനാസൂക്തങ്ങള്‍ അണയാതെ ജ്വലിക്കുന്നുണ്ടായിരുന്നു..

Saturday, March 21, 2009
മടിത്തട്ടിലേക്ക്...!!
തിരയുണര്‍ത്തുന്ന രൗദ്രജലനീലിമയി-
ലൊരു മുക്കുവന്‍ ആഴിയിലലയവേ..
ഗതികിട്ടാതലയുന്ന ജലപ്പിശാചുക്കള്‍
കൂട്ടിരുന്നു ഓളങ്ങളെ കീറിത്തുഴഞ്ഞു!
മൂകമാം എന്‍ മനസ്സിലൊരു ചോദ്യം-
മിഴിത്തുറന്നു കണ്ണുനീര്‍ വര്‍ഷിച്ചു;
'ഈ കടലമ്മ എന്നെ കാക്കുമൊ'?
ആകാശം പൊങ്ങുന്ന തിരകള്‍ക്കു
മുകളിലൊരു കൊതുബുവള്ളത്തിലിമ-
ചിമ്മിഞ്ഞാനെന്‍ കരയിലെ പെണ്ണിന്റെ
മനംകണ്ടവളുടെ മാറിലേക്കൊട്ടിയെടുത്ത
കുരുന്നുമുഖത്തിലെ നിലാവൊളിയും..
ആയിരം പ്രാര്‍ത്ഥനാസൂക്തങ്ങളും..
ഈവിടെമൂടുന്ന കാര്‍മേഘങ്ങല്‍ പൊഴിച്ച്
ക്കളഞ്ഞ വെള്ളിവാളുകളില്‍ പുരണ്ട ഭയം-
തെളിഞ്ഞ കണ്ണിലേക്കു
ആഴ്‌ന്നിറങ്ങി വിഷം പടരവേ..
തുഴയെ ചേര്‍ത്തണച്ചു ഞാനാ
തോണിയിലെ നനവിലേക്കൊട്ടി ക്കിടന്നു.
ഇറുകെപൂട്ടിയ കണ്‍പീളകളില്‍
ബാഷ്പവര്‍ഷം കടലുപ്പു ചേരവെ..
അന്ദ്യവിശ്രമമൊരുക്കിയ അന്നദാതാവു
തിരയുടെ ചാഞ്ചാട്ടങ്ങളില്‍ പൊങ്ങി,താണു,
വട്ടംകറക്കി,ചുഴറ്റിയെറിഞ്ഞു
കടലമ്മയുടെ മടിത്തട്ടിലേക്ക്...
ലൊരു മുക്കുവന്‍ ആഴിയിലലയവേ..
ഗതികിട്ടാതലയുന്ന ജലപ്പിശാചുക്കള്‍
കൂട്ടിരുന്നു ഓളങ്ങളെ കീറിത്തുഴഞ്ഞു!
മൂകമാം എന്‍ മനസ്സിലൊരു ചോദ്യം-
മിഴിത്തുറന്നു കണ്ണുനീര്‍ വര്‍ഷിച്ചു;
'ഈ കടലമ്മ എന്നെ കാക്കുമൊ'?
ആകാശം പൊങ്ങുന്ന തിരകള്‍ക്കു
മുകളിലൊരു കൊതുബുവള്ളത്തിലിമ-
ചിമ്മിഞ്ഞാനെന്‍ കരയിലെ പെണ്ണിന്റെ
മനംകണ്ടവളുടെ മാറിലേക്കൊട്ടിയെടുത്ത
കുരുന്നുമുഖത്തിലെ നിലാവൊളിയും..
ആയിരം പ്രാര്‍ത്ഥനാസൂക്തങ്ങളും..
ഈവിടെമൂടുന്ന കാര്‍മേഘങ്ങല്‍ പൊഴിച്ച്
ക്കളഞ്ഞ വെള്ളിവാളുകളില്‍ പുരണ്ട ഭയം-
തെളിഞ്ഞ കണ്ണിലേക്കു
ആഴ്‌ന്നിറങ്ങി വിഷം പടരവേ..
തുഴയെ ചേര്‍ത്തണച്ചു ഞാനാ
തോണിയിലെ നനവിലേക്കൊട്ടി ക്കിടന്നു.
ഇറുകെപൂട്ടിയ കണ്‍പീളകളില്‍
ബാഷ്പവര്‍ഷം കടലുപ്പു ചേരവെ..
അന്ദ്യവിശ്രമമൊരുക്കിയ അന്നദാതാവു
തിരയുടെ ചാഞ്ചാട്ടങ്ങളില്‍ പൊങ്ങി,താണു,
വട്ടംകറക്കി,ചുഴറ്റിയെറിഞ്ഞു
കടലമ്മയുടെ മടിത്തട്ടിലേക്ക്...
'ന'കാരം
നീയറിവീല നിന്റെ മനസ്സു
നീറിയെരിയുന്ന ചുടുമംസമത്
നാവുതൊട്ടശുദ്ധി മാറ്റീയതിനെ
നീണ്ട ദൃംഷ്ടകളില്‍ കോര്‍ത്തെടുക്കവേ
നിന്നെയറിയാത്ത പനയക്ഷികള്‍
നിന്റെ രക്തത്തിനു
നോബു നോറ്റു...!!
നിശയില്‍ നീലിമ കലര്‍ന്ന
നിറഞ്ഞ തടാകക്കരയില്‍
നീര്‍പ്പോളകളൊത്തു ഞാനുമെന്‍സഖികളും
നീരാടിത്തിമിര്‍ക്കവേ
നുണ ചൊല്ലി പൊയ്മുഖമണിഞ്ഞൊരു
നീലഗന്ധര്‍വന്‍ എന്നെയുമണച്ചു
നീലാകാശം കടന്നുചേക്കേറി..
നരഭോജികള്‍ ചുറ്റും കൂടിയെന്‍
നിസ്സഹായതയെ ഭക്ഷിച്ചും കൊണ്ട്,ഒടുവിലാ-
നിണമൊഴുകും കാല്‍പ്പാടുകളില്‍
നീണ്ടദൂരം താണ്ടി ഞാനാ
നനഞ്ഞ പാലമരചുവട്ടിലെത്തിയെന്‍
നിശ്ചേതശരീരത്തെ സമര്‍പ്പിചു,
നക്ഷത്രങ്ങള്‍ തേടീ യാത്ര തിരിച്ചാ
നോവിന്റെ നിറമുള്ള നല്ലയാത്മാവ്...!!
നീറിയെരിയുന്ന ചുടുമംസമത്
നാവുതൊട്ടശുദ്ധി മാറ്റീയതിനെ
നീണ്ട ദൃംഷ്ടകളില്‍ കോര്‍ത്തെടുക്കവേ
നിന്നെയറിയാത്ത പനയക്ഷികള്‍
നിന്റെ രക്തത്തിനു
നോബു നോറ്റു...!!
നിശയില്‍ നീലിമ കലര്‍ന്ന
നിറഞ്ഞ തടാകക്കരയില്‍
നീര്‍പ്പോളകളൊത്തു ഞാനുമെന്‍സഖികളും
നീരാടിത്തിമിര്‍ക്കവേ
നുണ ചൊല്ലി പൊയ്മുഖമണിഞ്ഞൊരു
നീലഗന്ധര്‍വന്‍ എന്നെയുമണച്ചു
നീലാകാശം കടന്നുചേക്കേറി..
നരഭോജികള്‍ ചുറ്റും കൂടിയെന്‍
നിസ്സഹായതയെ ഭക്ഷിച്ചും കൊണ്ട്,ഒടുവിലാ-
നിണമൊഴുകും കാല്‍പ്പാടുകളില്‍
നീണ്ടദൂരം താണ്ടി ഞാനാ
നനഞ്ഞ പാലമരചുവട്ടിലെത്തിയെന്‍
നിശ്ചേതശരീരത്തെ സമര്‍പ്പിചു,
നക്ഷത്രങ്ങള്‍ തേടീ യാത്ര തിരിച്ചാ
നോവിന്റെ നിറമുള്ള നല്ലയാത്മാവ്...!!
Saturday, March 14, 2009
ചോദ്യം?
ആകെച്ചമഞ്ഞു ഞാന്‍ പിറന്നാള്‍ കുട്ടിയായി
എന്‍ ക്ലാസിന്റെ പടികടന്നെത്തിയ നാള്‍
പതിഞ്ഞിരുന്നു ഞാനാ പ്രഥമ ബഞ്ചിന്റെ മൂലയില്‍
മായിക സൗപ്നത്തിലെന്ന പോലെ
ചുറ്റും നിന്ന് അനവധി ആശംസകള്‍
പെരുമഴയായി പെയ്തിറങ്ങവെ
ആനന്ദകൂബാരം തിങ്ങിയെന്റെ മനസ്സില്‍
മധുരം വിളബി ഞാന്‍ പങ്കുവയ്ക്യവെ
ആകാശത്തേരിന്റെ തുഞ്ചത്തിരുന്നു ഞാന്‍
അര്‍ക്കനെ ചുംബിക്യുകയായിരുന്നപ്പൊള്‍ ;
വാദ്യരു വന്നു പാഠം തുടങ്ങിയതും
അറിഞ്ഞില്ല ഞാന്‍ ഒട്ടുനേരം
ചടുല വേഗത്തിലൊരു ചോദ്യക്ഷരം
എതോ മഹാവിപത്തിന്റെ ജന്മ വര്‍ഷം
നേരെ വന്നാഞ്ഞു തറച്ചു..
ഞെട്ടിവിരണ്ടു ഞാന്‍ വേച്ചെഴുന്നേറ്റു
ചുറ്റും ഇരുട്ടിന്റെ പ്രളയം മാത്രം
നാവുവറ്റിയുണങ്ങി ഞാന്‍ തേടീ ഭൂലോകത്തു
ഉത്തരം കണ്ടില്ല ഒരു കോണിലും
എന്നെ മൂടുന്ന ചുഴലിക്കുള്ളില്‍ നിന്നും
അപശബ്ദങ്ങള്‍ മുരദനക്കവെ
ഒട്ടനവധി പുള്ളു പറഞ്ഞാ വാദ്യാരു
വേളിയിലേക്കിറങ്ങാന്‍ ആജ്ഞ നല്‍കി.
പതറുന്ന കാലടികള്‍ പ്പെറുക്കി
വച്ചു ഞാനാപ്പടി കടക്കവെ
അപമാനതീയില്‍ ഉരുകി എരിഞ്ഞടങ്ങവേ..
പലരും അടക്കിച്ചിരിച്ചകലേക്കു നീങ്ങവെ
ചുറ്റും കറങ്ങിത്തിരിയുന്ന ലോകവും
മിന്നല്‍ വേളിച്ചവും മാത്രം കേള്‍ക്കവെ
ഞാനുമാ ചുഴിയിലേക്കാഞ്ഞുപ്പതിച്ചു.
ഒരു താങ്ങിനായി കൈകള്‍ പരതിപ്പതിയെ
ഭിത്തിയില്‍ ചാരി താഴെക്കു മറഞ്ഞതും
അന്ദകാരം എന്നില്‍ നിറഞ്ഞതും
പതിയെ ഞാനറിയുകയായിരുന്നു...!!

അവള്‍ക്ക്...
ആമനതാരിലെ ആനന്ദത്തേരിലെ
ആഷാഡശോഭന സൗന്ദര്യമേ...
അക്ഷികള്‍ നിന്റെയീ കാമനരൂപത്തെ
ആലിംഗനം പൂകി നിലകൊല്‍-വൂ...
ചിരികളിലായിരം ചെമ്പൂക്കളും
ചെറു അല്ലികള്‍ വിടര്‍ത്തിയ ചെണ്ടാമര
കോര്‍ത്തഹാരമായി നിന്‍ കഴുത്തില്‍
എന്‍ ആദ്യാനുരാഗത്തെ കുടിവെപ്പൂ...
കവിളിലെ കുങ്കുമം നിന്റെ ലജ്ജയില്‍
കോരിയെടുത്ത ചോരപ്പുതപ്പായി
പൊടിഞ്ഞു വീഴുന്ന സായഹ്നരഷ്മികള്‍-
ക്കിനിയും മൗനത്തെ കൂട്ടുചെര്‍ക്കുന്നുവൊ...!!

Saturday, March 7, 2009
വിട
ഒരു കൂട്ടിലെ ഇണപക്ഷികള്‍
ഓണനിലാവിലെ കളിത്തോഴര്‍
ഒളിചിതറുമാ വഴികോണില്‍
വിരുന്നെത്തുന്ന രാപ്പടികള്‍
തീനാളത്തെ പ്രണിയിച്ച നാളുകളില്‍
തിരിച്ചു വരാത്തകാല്‍പാദങ്ങളില്‍
കുങ്കുമം അര്‍പ്പിച്ചു ഞാന്‍ കാത്തിരുന്നു..
ഉമ്മറപ്പടിയിലെ ത്രിസന്ദ്യകളില്‍
ഇനിയും ഉണരാത്ത അബിളിയ്കായി
പാരായണങ്ങള്‍ പലതു ചൊല്ലി ഞാന്‍
പതിവു വിളക്കു കൊളുത്തി വയ്ക്യവേ
പിന്നെയും ചാവാലിപട്ടികള്‍ മോങ്ങുന്നു
നിഴലറിയാതെ;നിശയറിയാതെ!
ഇരുട്ടിന്റെ മറവിലൊരു കുഞ്ഞാത്തോലു
ഭാണ്ഡക്കെട്ടിന്റെ മുഴുപ്പും പേറി
ഒരു നിഴലിന്റെ ചാരത്തമര്‍ന്നു
വിടവാങ്ങുന്നു ഇല്ലവും മറന്ന്..
കോലായിലിനി വിളക്കു തെളിയില്ല
സര്‍പ്പസന്ദതികളിനി അടങ്ങില്ല
സന്ദ്യാനാമവും ഈശ്വരന്മാരും
അന്യമാകുന്ന കാലനക്ഷത്രങ്ങളും;
ചിതയിലേക്കൊരു കൊള്ളികൂടീ
ബലികാക്കകളുടെ ആരവനാദങ്ങള്‍
ബാക്കിയാകുന്ന ആത്മാക്കളുടെ
എനിയുമടങ്ങാത്ത നൊബരങ്ങളായി
ഒരു കുടം കനലുകളുടെ പിത്രുതര്‍പ്പനം-
ഓണനിലാവിലെ കളിത്തോഴര്‍
ഒളിചിതറുമാ വഴികോണില്‍
വിരുന്നെത്തുന്ന രാപ്പടികള്‍
ചാഞ്ഞൊഴുകുന്ന പുഴകളില്‍
ചങ്ങാടമൊരുക്കുന്ന നിലാവിന്റെ
നീലിമ മരയ്ക്കാനരകച്ച കെട്ടുന്ന
നിഷാസഞ്ചാരികളുമെവിടേക്കു
നീന്ദി മറയുന്നു
തിളച്ചുമറയുമാലാവ തന്ചങ്ങാടമൊരുക്കുന്ന നിലാവിന്റെ
നീലിമ മരയ്ക്കാനരകച്ച കെട്ടുന്ന
നിഷാസഞ്ചാരികളുമെവിടേക്കു
നീന്ദി മറയുന്നു
തീനാളത്തെ പ്രണിയിച്ച നാളുകളില്‍
തിരിച്ചു വരാത്തകാല്‍പാദങ്ങളില്‍
കുങ്കുമം അര്‍പ്പിച്ചു ഞാന്‍ കാത്തിരുന്നു..
ഉമ്മറപ്പടിയിലെ ത്രിസന്ദ്യകളില്‍
ഇനിയും ഉണരാത്ത അബിളിയ്കായി
പാരായണങ്ങള്‍ പലതു ചൊല്ലി ഞാന്‍
പതിവു വിളക്കു കൊളുത്തി വയ്ക്യവേ
പിന്നെയും ചാവാലിപട്ടികള്‍ മോങ്ങുന്നു
നിഴലറിയാതെ;നിശയറിയാതെ!
ഇരുട്ടിന്റെ മറവിലൊരു കുഞ്ഞാത്തോലു
ഭാണ്ഡക്കെട്ടിന്റെ മുഴുപ്പും പേറി
ഒരു നിഴലിന്റെ ചാരത്തമര്‍ന്നു
വിടവാങ്ങുന്നു ഇല്ലവും മറന്ന്..
കോലായിലിനി വിളക്കു തെളിയില്ല
സര്‍പ്പസന്ദതികളിനി അടങ്ങില്ല
സന്ദ്യാനാമവും ഈശ്വരന്മാരും
അന്യമാകുന്ന കാലനക്ഷത്രങ്ങളും;
ചിതയിലേക്കൊരു കൊള്ളികൂടീ
ബലികാക്കകളുടെ ആരവനാദങ്ങള്‍
ബാക്കിയാകുന്ന ആത്മാക്കളുടെ
എനിയുമടങ്ങാത്ത നൊബരങ്ങളായി
ഒരു കുടം കനലുകളുടെ പിത്രുതര്‍പ്പനം-
മാത്രം സ്വന്ദമായ് ഭാരതപുഴയിലേക്ക്...!!
കാത്തിരുപ്പ്
നിറഞ്ഞു തുളുബുന്ന ആഷാഡരാവുകള്‍ക്കെനിനു
മൂകത സ്നിഗ്ദ്ധത പൂകുന്നു
കളിയരങ്ങുകളിലെ വിങ്ങുന്ന കാലൊച്ചകള്‍
എന്ദേ മൗനം പുണര്‍ന്നു നില്‍പ്പു
ചാവടികള്‍ പലവുരി കഴിഞ്ഞൊരാമില്ലത്തു
വിരുന്നെത്തുന്ന ബലിക്കാക്കകളും
കൂമന്‍ വഴികാക്കുന്ന ഇടത്താവളങ്ങളില്‍
കുടിയേറുന്ന ആത്മാവിന്റെ ഇരുണ്ട രാത്രികള്‍!
കാലങ്ങള്‍ പലതുക്കഴിഞ്ഞൊരാകലണ്ടറിന്റെ
അവസാനത്താളും ദ്രവിച്ചു വീഴവെ
ചില്ലകളിലൂറി കിനിയുന്ന പശിമക്ക്
കണ്ണുനീരെന്നു പദം പറയുമോ?
ഓരോ മരണവും നല്ലതെന്നോതി
പതം പറഞ്ഞു തീര്‍ക്കുന്ന ബന്ധുജനങ്ങള്‍
ഇനിയില്ല പുലരിയും,ഇനിയില്ല രാവുകളും
ചൊല്ലിയകലുന്ന സ്ത്രൈണതയും സ്വന്ദം
എങ്കിലും മനം കൊതിക്കുമെന്‍ കളിത്തോഴന്‍-
നെത്തുന്ന നാളിനായ് കാത്തിരിപ്പൂ
കടബകള്‍ പലതുതള്ളിനീക്കിയെന്‍ക്കളിത്തോഴന്‍
മനഃക്കനവിലണഞ്ഞ സ്നേഹകാന്ദന്‍
ഒരുവേളയവനും കടന്നുപോം എന്‍-
അക്ഷിയിലെ ഈര്‍പ്പബിന്ദുവുമവഗണിച്ചു
പചപ്പുകച്ചായപ്പടലങ്ങളിലപ്പുറത്തു
നിന്നൊരിണപക്ഷി എന്നെയും കാത്തു
തളര്‍ന്നുറങ്ങുന്നു സദയം ക്ഷമിപ്പു..
എന്‍പ്രാണനും എനിക്കിനി സ്വന്ദമല്ലെന്നറിവൂ
ചാകാത്ത പ്രണയം ഇനിയും മരവിച്ചിരുപ്പൂ
എന്‍ഹൃദയത്തില്‍...നിന്നെയും കാത്ത്!!

ചാപിള്ളകള്‍
താവഴികള്‍ പലതു കടന്നീയമ്മ
തരുശുനിലങ്ങളില്‍ വറ്റ ജലാശയ-
സമുച്ചയങ്ങളിലേക്കുറ്റുനോക്കി
താരും തളിരുമില്ലാത്തിടങ്ങളിലേക്കു
നിറവയ്യറിന്റെ ഭാരവും
അന്യന്റെ മാറാപ്പിന്റെ വേദനയും
ഉണങ്ങാത്ത രക്തകറകളും
സ്വന്ദമാക്കിയ പിഴപ്പിന്റെ ചലനങ്ങള്‍.
ഒരു മുറുവുണങ്ങും,മറുവ്രണങ്ങളെ
പ്രസവിച്ചൂട്ടാന്‍ അമ്മ വരും
അത്താഴാമേശകളിലെ എച്ചിലുകള്‍ക്ക്
വിശപ്പിന്റെ വീര്‍ത്ത വയറുകള്‍ മാത്രം
കാവലിരുപ്പൂ മൂകം...അമ്മ ചൊല്ലി;
ഉണര്‍ത്തരുതെന്നുണ്ണിയെ
ഇളകിത്തിമിര്‍ക്കുന്ന പ്രായമിവന്റെ
കണ്ണീരേല്‍കാത്ത മുഖപടം
മരണഭയമില്ലാത്ത കുഞ്ഞുഹൃദയം
മിടിക്കുന്നു പുതു ലോകത്തെക്ക്..
ചത്ത മനസ്സാക്ഷികള്‍;കശാപ്പുകാര്‍
നിന്റെ ഹൃദയമിടുപ്പുകളും
പങ്കിടും നിന്റെ മരവിച്ച ചേതനയും
മൃതശരീരവും...!!
തണുത്ത ലോഹങ്ങള്‍ ചിരിമഴയുണര്‍ത്തി
അമ്മയിലെക്ക് ആര്‍ത്തലക്യവേ
ചുവപ്പിന്റെ കവാടങ്ങള്‍ മലര്‍ക്കെ തുറന്നൊരാത്മാവു
ചാപ്പിള്ളയെ മാറോടു ചേര്‍ക്കുന്നു...!!

Subscribe to:
Posts (Atom)