Monday, March 10, 2008

ചിലബ്‌

കഥകളുറങ്ങുന്ന പഴയ അകത്തളങ്ങളിലെവിടെയൊ കേട്ട പാദസരങ്ങളുടെ കിലുക്കമായിരുന്നു എന്നെ ആദ്യം ആകര്‍ഷിച്ചത്‌.പിന്നീടെപ്പോഴോ എന്റെ ഹൃദയത്തിന്റെ താളവും ആ നാദത്തോടു ചേര്‍ന്നപ്പൊള്‍ അറിയാതെ ഞാനറിഞ്ഞു പ്രണയം പടിവാതിലുകള്‍ കടന്നു ചക്രവാകങ്ങളില്‍ ചേക്കേറി എന്ന്.അവസാനം ഒരു താലിചരടില്‍ പ്രണയം നിഷ്കരുണം വധിക്കപ്പെട്ടപ്പോള്‍ എനിക്കു നഷ്ട്ടപ്പെട്ടത്‌ ആ പാദസരങ്ങളുടെ നാദമായിരുന്നു,കൂടെ എന്റെ ഹൃദയത്തിന്റെ താളവും....

യക്ഷഗാനം

ചിതലുപ്പിടിച്ചു ജീര്‍ണ്ണിച്ച സ്വപ്നങ്ങള്‍
ചോര മണക്കുന്ന അര്‍ത്ഥരാത്രികള്‍
അരയാലിന്‍ കൊബത്തൊരു കടവാതില്‍
ചുവന്നപ്പല്ലുകള്‍ക്കാട്ടിച്ചിരിച്ചു.
ആരെകൊന്ന പാപമെന്‍ ശിരസ്സില്‍
മുള്‍മുടിചൂടാന്‍ ശിരസ്സേ നമിപ്പു:
കാലന്റെ ശബ്ദം മുഴങ്ങുന്ന രാത്രിയില്‍
രണഭൂമിയില്‍ നിന്ന യൊദ്ധാവിനെപ്പോല്‍;
മരവിച്ചു മരിച്ച അന്തരാത്മാവിന്റെ ഈരടികള്‍.
കാലം എനിക്കായ്‌ കരുതിയ ചോരതുള്ളികള്‍
കണ്ണുനീരായി,ബാഷ്പവര്‍ഷമായി ഞാനൊഴുക്കവേ,
കൊത്തീത്തിന്നൂ എന്‍ ശ്വേതരക്താണുക്കളെ,
അല്ലെങ്കിലീ പാഴ്‌മേദസ്സിനെ,
വിളറിവെളുത്ത ശരീരഭാഗങ്ങളെ തിന്നുവിശപ്പകറ്റാന്‍
കഴുകന്മാര്‍ മല്‍സരിക്കുന്നു.
പടിഞ്ഞാറെമുറ്റത്തെ പഴകിയ പാലമരം
വല്ലാതൊന്നിളകിക്കരയുന്നത്‌ കേട്ടു ഞാന്‍.
മരണത്തെ ജയിച്ച അത്മാക്കള്‍..
ശ്മശാനമൂകതയില്‍ ചുടലന്രത്തംച്ചവിട്ടുന്നു.
കൂര്‍ത്തുവളഞ്ഞ ധ്രംഷ്‌ടകല്‍ കൊണ്ടെന്റെ
കണ്ഠം വലിച്ചു ഞരബു പൊട്ടിക്കവേ..
എന്റെ നിലവിളി ഒരു യക്ഷഗാനം പോലെ
മൃദുവായി പതിഞ്ഞില്ലാതാകുന്നു.
എന്റെ കണ്ണുകള്‍ തുറിക്കുന്നു,നാവു വരളുന്നു,
എനിക്കു തോറ്റകള്‍ വരുന്നു.
ഞാനും ഒരെക്ഷിയായി പുനര്‍ജനിക്കുന്നു;
ജന്മജന്മാന്തരങ്ങളുടെ ദാഹവും പേറി
ഞാനുമലയുന്നു,ലോകാവസാനത്തോളം..

Friday, February 29, 2008

nizhalanakkam

കളിപറയുന്ന കാറ്റിനറിയാം
ഉള്ളിലുറങ്ങുന്ന വേദനയുടെ സീല്‍ക്കാരം
നിന്നുപ്പെയ്യുന്ന മഴയ്കറിയാം
ഉരുകി ഒലിക്കുന്ന കണ്ണുനീരിന്റെ ചൂട്‌
തിളച്ചുമറിയുന്ന ലാവയ്ക്കുമറിയാം
കത്തിനശിച്ച മനസ്സില്‍ കുടി വച്ച
ശവകുടീരങ്ങളുടെ അലങ്കാരപണികള്‍
നിലാവത്തു ഒരു നിഴലനക്കം
അതെന്റെ അത്മനൊബരമാണൊ?
അതോ ഗതികിട്ടാതലയുന്ന
മറ്റൊരു പ്രേതമോ?
ശാന്തത!!അതിനൊരു അര്‍ത്ഥമുണ്ടോ?
ഘോരതമസ്സുകളില്‍ ഒരു
ഘടോര്‍ഖജന്റെ കൂര്‍ക്കംവലിക്ക്‌
കാതോര്‍ത്തിരിക്കുബോള്‍ ഈ ചോദ്യം
എന്റെ ഉറക്കം കെടുത്തുന്നു.
ഇന്നെന്റെ കണ്ണുകളില്‍ പൊടിയുന്ന
ചെഞ്ചുമപ്പിനു പറയാനുള്ള കഥകളില്‍
ഒന്നും നിനക്കറിയാത്തതായില്ല.
എല്ലമറിഞ്ഞിട്ടും അന്തിനീ ക്രുരത
ഋതുകാലങ്ങള്‍ക്കപ്പുറത്തു ഒരു ദിനം
കടമെടുക്കാനുണ്ടെങ്കില്‍ അന്നെങ്കിലും
ഞാനൊന്നു ചിരിച്ചോട്ടെ
നിറമനസ്സോടെ........!!