Thursday, May 28, 2009

എന്‍പ്രാണനേ..

എന്റെ പനിനീര്‍പുഷ്പങ്ങളെ
നിങ്ങളറിഞ്ഞുവോ കനവ്‌ തേടും
ഈ പെണ്ണിന്റെ യാദന
പകല്‍പൂരങ്ങള്‍ പലത്‌
കണ്ടുപ്പകച്ചവള്‍ നില്‍പ്പൂ
പാവനസ്മരണകളില്‍
നിന്‍ സ്വരൂപവും
കാണിക്യ പുഷ്പങ്ങളും
കനലെരിയുന്ന അസ്തികൂടവും
കടമെടുത്ത കണ്ണുനീര്‍
ചിത്രങ്ങളില്‍ കുടിവച്ച
നിന്‍ ഓര്‍മകളും
സായന്ദനകാറ്റില്‍ ഇണചേര്‍ന്നെത്തുന്ന
ഗതകാലസ്മരണകളില്‍ ഒരു
നല്ല കാലം വിങ്ങി നില്‍പ്പൂ
നിന്റെ ചാരത്തണയാന്‍
ഇനിയും എത്രനാല്‍
കാത്തു നില്‍ക്കണം
ജീവിതപന്ഥാവിന്‍ തീരത്ത്‌
ഞാന്‍;എന്‍പ്രാണനേ..

Saturday, May 23, 2009

കനവ്‌

ഈ കൂട്ടിലെ നിലാപക്ഷി നീ
മലര്‍പൂക്കുന്നുവോ നിശാഗന്ധി പോല്‍
കളിയാട്ടക്കടല്‍ തിരയുന്നിതാ
വിടവാങ്ങും മൗനസ്വപ്നങ്ങല്‍.

തീഗോളം കത്തിപ്പടരുന്നിതാ
കല്‍മഴ പെയ്യുന്നുവോ
കനല്‍കാറ്റും മഴ ;ആലിപ്പഴങ്ങളും
കുലംകുത്തി ഒഴുകുന്ന കാട്ടരുവിയും
ചാരുത നിറയും കളിയോളങ്ങളും
നാള്‍ വഴി കടന്നു പോയ
കനവുകളുടെ കൂട്ടുതോഴികള്‍..

Sunday, May 17, 2009

കാരണം?

കാരണം അറിയാത്ത കനവുകള്‍ക്ക്‌
കല്ലെ പിളര്‍ക്കുന്ന ആജ്ഞകള്‍
മനം മടുപ്പിച്ച യാഥാര്‍ത്ഥ്യങ്ങളില്‍
ദയാവധം തിരഞ്ഞെടുക്കുന്നു..

ചട്ടകം പഴുപ്പിച്ച സന്ദ്യകള്‍
കാലചക്രം വിഴുങ്ങവേ
പുതുരാവിന്റെ നിലാവില്‍
പൂത്ത പാല പൊഴിഞ്ഞു വീണു..