ചത്തു വെണ്ണീറാകാന്‍ കൊതിച്ച പെണ്‍ക്കിടാവിന്റെ അവസാനപുഞ്ചിരിയില് ഞാനെന്‍ മൗനത്തെ കുടിവച്ചു.ഇപ്പോല്‍ എന്റെ വാക്കുകളില്‍ ആ പുഞ്ചിരിയാണു ഞാന്‍ തിരയുന്നത്...ഞാന്‍ എകാകിനി അല്ല;വിഷാദം എന്റെ ആയുധവുമല്ല.എന്നിട്ടും ഒറ്റപ്പെടലിന്റെ താഴ്വരകളില്‍ എനിക്കു തുണയായ് എത്തിയത് ഈ മൗനമായിരുന്നു.എന്റെ 'സഹയാത്രിക' എന്ന് ഞാനതിനെ പേര് വിളിച്ചു.
Monday, March 10, 2008
ചിലബ്
കഥകളുറങ്ങുന്ന പഴയ അകത്തളങ്ങളിലെവിടെയൊ കേട്ട പാദസരങ്ങളുടെ കിലുക്കമായിരുന്നു എന്നെ ആദ്യം ആകര്‍ഷിച്ചത്.പിന്നീടെപ്പോഴോ എന്റെ ഹൃദയത്തിന്റെ താളവും ആ നാദത്തോടു ചേര്‍ന്നപ്പൊള്‍ അറിയാതെ ഞാനറിഞ്ഞു പ്രണയം പടിവാതിലുകള്‍ കടന്നു ചക്രവാകങ്ങളില്‍ ചേക്കേറി എന്ന്.അവസാനം ഒരു താലിചരടില്‍ പ്രണയം നിഷ്കരുണം വധിക്കപ്പെട്ടപ്പോള്‍ എനിക്കു നഷ്ട്ടപ്പെട്ടത് ആ പാദസരങ്ങളുടെ നാദമായിരുന്നു,കൂടെ എന്റെ ഹൃദയത്തിന്റെ താളവും....
Subscribe to:
Post Comments (Atom)
1 comment:
ചിലമ്പ് => chilamp
Post a Comment