ചിതലുപ്പിടിച്ചു ജീര്‍ണ്ണിച്ച സ്വപ്നങ്ങള്‍
ചോര മണക്കുന്ന അര്ത്ഥരാത്രികള്
അരയാലിന് കൊബത്തൊരു കടവാതില്
ചുവന്നപ്പല്ലുകള്ക്കാട്ടിച്ചിരിച്ചു.
ആരെകൊന്ന പാപമെന് ശിരസ്സില്‍
മുള്മുടിചൂടാന് ശിരസ്സേ നമിപ്പു:
കാലന്റെ ശബ്ദം മുഴങ്ങുന്ന രാത്രിയില്‍
രണഭൂമിയില്‍ നിന്ന യൊദ്ധാവിനെപ്പോല്;
മരവിച്ചു മരിച്ച അന്തരാത്മാവിന്റെ ഈരടികള്‍.
കാലം എനിക്കായ് കരുതിയ ചോരതുള്ളികള്‍
കണ്ണുനീരായി,ബാഷ്പവര്ഷമായി ഞാനൊഴുക്കവേ,
കൊത്തീത്തിന്നൂ എന്‍ ശ്വേതരക്താണുക്കളെ,
അല്ലെങ്കിലീ പാഴ്മേദസ്സിനെ,
വിളറിവെളുത്ത ശരീരഭാഗങ്ങളെ തിന്നുവിശപ്പകറ്റാന്
കഴുകന്മാര് മല്‍സരിക്കുന്നു.
പടിഞ്ഞാറെമുറ്റത്തെ പഴകിയ പാലമരം
വല്ലാതൊന്നിളകിക്കരയുന്നത് കേട്ടു ഞാന്‍.
മരണത്തെ ജയിച്ച അത്മാക്കള്‍..
ശ്മശാനമൂകതയില്‍ ചുടലന്രത്തംച്ചവിട്ടുന്നു.
കൂര്‍ത്തുവളഞ്ഞ ധ്രംഷ്ടകല് കൊണ്ടെന്റെ
കണ്ഠം വലിച്ചു ഞരബു പൊട്ടിക്കവേ..
എന്റെ നിലവിളി ഒരു യക്ഷഗാനം പോലെ
മൃദുവായി പതിഞ്ഞില്ലാതാകുന്നു.
എന്റെ കണ്ണുകള്‍ തുറിക്കുന്നു,നാവു വരളുന്നു,
എനിക്കു തോറ്റകള്‍ വരുന്നു.
ഞാനും ഒരെക്ഷിയായി പുനര്‍ജനിക്കുന്നു;
ജന്മജന്മാന്തരങ്ങളുടെ ദാഹവും പേറി
ഞാനുമലയുന്നു,ലോകാവസാനത്തോളം..
2 comments:
kollaam, pakshe cheriya ee aksharangal vaayichedukkaan valare buddimuttu
athu kollamallodi pothe...ne ingane lokathe nasipppikkalle......
Post a Comment