കളിപറയുന്ന കാറ്റിനറിയാം
ഉള്ളിലുറങ്ങുന്ന വേദനയുടെ സീല്‍ക്കാരം
നിന്നുപ്പെയ്യുന്ന മഴയ്കറിയാം
ഉരുകി ഒലിക്കുന്ന കണ്ണുനീരിന്റെ ചൂട്
തിളച്ചുമറിയുന്ന ലാവയ്ക്കുമറിയാം
കത്തിനശിച്ച മനസ്സില്‍ കുടി വച്ച
ശവകുടീരങ്ങളുടെ അലങ്കാരപണികള്‍
നിലാവത്തു ഒരു നിഴലനക്കം
അതെന്റെ അത്മനൊബരമാണൊ?
അതോ ഗതികിട്ടാതലയുന്ന
മറ്റൊരു പ്രേതമോ?
ശാന്തത!!അതിനൊരു അര്‍ത്ഥമുണ്ടോ?
ഘോരതമസ്സുകളില് ഒരു
ഘടോര്ഖജന്റെ കൂര്‍ക്കംവലിക്ക്
കാതോര്‍ത്തിരിക്കുബോള്‍ ഈ ചോദ്യം
എന്റെ ഉറക്കം കെടുത്തുന്നു.
ഇന്നെന്റെ കണ്ണുകളില്‍ പൊടിയുന്ന
ചെഞ്ചുമപ്പിനു പറയാനുള്ള കഥകളില്‍
ഒന്നും നിനക്കറിയാത്തതായില്ല.
എല്ലമറിഞ്ഞിട്ടും അന്തിനീ ക്രുരത
ഋതുകാലങ്ങള്ക്കപ്പുറത്തു ഒരു ദിനം
കടമെടുക്കാനുണ്ടെങ്കില് അന്നെങ്കിലും
ഞാനൊന്നു ചിരിച്ചോട്ടെ
നിറമനസ്സോടെ........!!
4 comments:
സ്വാഗതം. തലക്കെട്ടു കൂടി മലയാളത്തിലാക്കൂ...
Welcome to malayalam blog world.
:-)
Upaasana
di, tht was nice....angane e kochum blogger ayi.kooooo
jzt add a page element to watch the number of people who are viositing ur blog..
jzt register ur blog name on http://easy-hit-counters.com/
do..it....if any doubt plz call..
and read my frnd's blogs..really nhice ones..
http://ahamahamihayaa.blogspot.com/
http://kadhakaludekaalam.blogspot.com/
http://poetry-malayalam.blogspot.com/
Post a Comment