Friday, February 20, 2009

ഇനിയെന്റെ കൂട്ടിന്‌!

തിരയുവതെന്തു നീ...
അര്‍ത്ഥനഷ്ടസ്വപ്നസുന്ദരസൗധങ്ങളോ ,
ചിലമ്പിച്ച ചാക്കാലകള്‍ക്കിടയിലെ
ചാവുദോഷങ്ങളുടെ പരമ്പരയോ...?

ഈ വിഷാദപുഷ്പങ്ങളിലെ
ദളമര്‍മ്മരങ്ങളിലിരമ്പുന്നത്‌,
പ്രാണനെ പിരിയുന്ന കൂട്ടിന്റെ അവസാനമൊഴികള്‍ മാത്രം...!!
വിരലുകളിലെ തണുപ്പില്‍നിന്റെ വിരഹം വായിച്ചറിയവേ-
നിന്നൊടൊത്തു കൂട്ടുചേരാന്‍ ആയുസ്സൊരല്‍പ്പം കടം വാങ്ങൂ.!!

നിറഞ്ഞു,കവിഞ്ഞു,തിമിര്‍ത്തു-
നടന്ന നിന്റെ കൗമാരത്തെ എങ്ങനെ മറക്കും ??
നിന്റെ കുട്ടിക്കുറുമ്പുകളെ,പിണക്കങ്ങളെയും!!

ചിരിയരങ്ങുകളിലെ തമാശകളും
മൗനനൊമ്പരങ്ങള്‍ മാത്രമായി..
വിടര്‍ന്നു കൊഴിഞ്ഞു ആറടിമണ്ണിലേക്ക്ക്‌ ഒഴുകുന്ന ചെഞ്ചുമപ്പും
നിന്റെ അടഞ്ഞ മിഴികളിലെ
അടങ്ങാത്ത മോഹത്തിന്റെ അണഞ്ഞ തിരയിളക്കവും...!!

കഴിയില്ലെനിക്കു,
നിന്റെ പുഞ്ചിരി കാണുവാന്‍;
"എനിക്കൊന്നുമില്ലെടീ" എന്നു ചൊല്ലി കണ്‍തടങ്ങളിലേക്കു-
തിരുന്ന വേദനയെ കൈലേസു മറച്ചു നീ ചിരിക്കുന്നത്‌..

ഒരോര്‍മ മാത്രമായി;
മാര്‍ബിള്‍ത്തറയിലെ മങ്ങാത്ത അക്ഷരങ്ങളില്‍
നിന്റെ സ്വപ്നങ്ങളും കോര്‍ത്തിണക്കിയ ജീവിതയാഥാര്‍ത്ഥ്യ-
കൊച്ചു പട്ടികയും ചേര്‍ത്തെഴുതൂ...

കാരണം
ഇതൊരു പാഠം,
എനിക്കും,ലോകത്തിനും...!!

2 comments:

പാറുക്കുട്ടി said...

എന്തു പറ്റി സഹയാത്രികേ?

ഒരു വിഷാദച്ചുവ?

വേറൊരു കവിതയും കണ്ടല്ലോ. അതിലും വിഷാദം.

പകല്‍കിനാവന്‍ | daYdreaMer said...

ഈ വിഷാദപുഷ്പങ്ങളിലെ
ദളമര്‍മ്മരങ്ങളിലിരമ്പുന്നത്‌,
....
:)