Friday, February 20, 2009

വഴിവിളക്ക്‌


ചൊറിത്തവള ചതഞ്ഞ വഴിത്താരകള്‍..
പരന്ന റോട്ടിലെ പത്തായകുഴികളില്‍
പാതിവളര്‍ന്ന കൂത്താടികള്
‍ചത്തു മലര്‍ന്ന പാഴ്ജലം മോന്തിക്കുടിച്ചു
'ഹായ്‌'ചൊല്ലി അകലുന്ന നേര്‍കാഴ്ചകളില്‍
മനം മടുത്ത പകല്‍ വെളിച്ചം
ഇരുട്ടിനു കടം കൊടുത്തകലുന്ന
സായം സന്ധ്യകള്‍;

ഹെഡ്‌ ലൈറ്റുകളില്‍ അമ്പിളിമിഴിചിമ്മിത്തുറന്നപ്പോള്‍
തകര്‍ന്നൊടിഞ്ഞ വാഹനചക്രങ്ങളിലെ
കൊഴു-രക്തം
കുഴഞ്ഞചേറ്റിന്റെ മാറിലേയ്ക്കമരുന്നതും
കാഴ്ച!!

ഞാന്‍ ഞെട്ടിവിറയ്ക്കവേ
,ഒരായുസ്സിനടഞ്ഞ പുസ്തകവും പേറി-
യകലുന്ന ആത്മാക്കള്‍ക്ക്‌
അനാഥമാകും കുറെ ജന്മങ്ങളുടെ
കണ്ണീര്‍നാരുകള്‍ വിട ചൊല്ലുന്നു...

ഇങ്ങനെയും കാഴ്ച!
ഇന്നത്തെ കാഴ്ച!

(ഒറ്റയ്കാവുന്നിടത്തെ ഏകസാക്ഷി!
ഞാനൊരു വഴിവിളക്ക്‌!
എന്റെ ആത്മഗതങ്ങള്‍ക്ക്‌ ചെവി തരുന്നവനേ, നന്ദി!)

2 comments:

സഞ്ചാരി said...

,ഒരായുസ്സിനടഞ്ഞ പുസ്തകവും പേറി-
യകലുന്ന ആത്മാക്കള്‍ക്ക്‌
അനാഥമാകും കുറെ ജന്മങ്ങളുടെ
കണ്ണീര്‍നാരുകള്‍ വിട ചൊല്ലുന്നു...




thakarKuvaallodi ....



bst of luck!!

പാറുക്കുട്ടി said...

വല്ലാതെ നോവിച്ചു കളഞ്ഞല്ലോ?