പരിഭവം ചൊല്ലുവാന്‍
പാതിരാ കൊഞ്ചല്‍ കേള്‍ക്കാന്‍
പിണങ്ങുവാന്‍;പിന്നെയും ഇണങ്ങുവാന്‍
കൊതിചിരിപ്പൂ ഞാന്‍
കാതങ്ങള്‍ അകലെ ..
ഞാനും അണയും ആ തീരത്ത്
പക്ഷേ കാത്തിരികേണം
കണ്നിമച്ച്ചിമ്മാതെ ,കണ്മഷി പടരാതെ
വഴിത്താരയില്‍ ഒറ്റക്ക് ..
ഇടവേളകള്‍ പലതിനിടയില്‍
മോഹിച്ച നാഥനെ
മിഴിനിരച്ച്ചു കാണാന്‍
ജാലകപ്പടിയില്‍ തല ചായ്ച്
ഉള്ള്‍ നിറച്ച് ,മനം തുടിച്ച്
പലനാള്‍ കാത്തു മയങ്ങി
ഞാന്‍ ..എങ്കിലും ഞാന്‍ അറിയുന്നു
ഇതൊരു തുടക്കമെന്ന്‍
എന്‍റെ നെടുവീര്‍പ്പുകള്‍ക്ക്
നിന്റെ ഉച്ച്ചാസം
ഓരോര്മപ്പെടുത്തല്‍ പോലെ
എന്നും മങ്ങി മറയുന്നു ..
വീണ്ടും നാളുകള്‍ മറയുന്നു
എന്‍റെ പുരുഷന്റെ
സാമിപ്യമില്ലാത്ത്ത നരച്ച
രാവും ...പകലും !!
മറയട്ടെ ..പുതിയ പുലരിയില്‍
അങ്ങ എത്തുമല്ലോ !!
അന്ന്‍ ഞാന്‍ ചിരിച്ചു കൊള്ളാം ..
No comments:
Post a Comment