നീലയവനിക പിന്നിലെക്കൊരു നിതാന്ദ
വിശ്രമവഴിത്താരിക ,പ്രതീക്ഷിക്കുന്നു
നിന്നെ പ്രിയയായ് കരുതുന്നു കാത്തുനില്കുന്നു !!
വരുമൊരാള്‍ എന്ന് കൂട്ടുകാര്‍ ചൊല്ലി
കൂട്ടിനൊരാള്‍ എന്ന് മനം ഏറ്റു ചൊല്ലി
യാമങ്ങളില്‍ ഋതുക്കളില്‍ അവള്‍ക്ക്
ഞാനെകിയ പ്രണയം മനോജ്ഞാതീരങ്ങള്‍ താണ്ടി
അണയുവാന്‍ വെബി തീരം പുല്‍കുന്നു .
സഹയാത്രിക ചോതിപ്പൂ നിന്‍ മനം
ഇനത്തെ ചുവക്കുന്നു ,കാതരയായ്
ഞാന്‍ ഉരിയാടുവാന്‍ വെബി
അതിലോട്ടു വാക്കുകള്‍ക്കും പ്രണയരസം
എന്‍റെ പെണ്ണിന്റെ ചൂടും ,ചൂരും .
വഴികള്‍ നീളുന്നു ,വളവുകള്‍ ,കയടങ്ങള്‍
ഓരോ നിര്ത്തുകള്‍ക്കും ഞാന്‍
ചെവിയോര്‍ക്കുന്നു നിന്റെ തെന്മോഴിക്ക്
ഒടുവില്‍ എന്‍റെ വഴി തീരവേ
മുന്പില്‍ വാ പിളര്‍ത്തിയ അഗാതഗര്ത്തങ്ങളെ
പുണരാന്‍ ഞാന്‍ ആഞ്ഞു കാല്‍ നീട്ടി ചവിട്ടി
വിവേചിക്കാന്‍ ഞാനാരുമല്ല പക്ഷെ
പ്രിയേ നിന്റെ നിസബ്തതയെക്കാള്‍
മരണം എനിക്കിഷ്ടം
ഒരു നിമിഷം :
എന്‍റെ വിരല്പാടില്‍ ഒരു ചൂണ്ടു വിരലിന്റെ നനവ് ;
പിന്‍ തിരിഞ്ഞു ഞാന്‍ നോക്കവേ ,
നിറഞ്ഞ അക്ഷികളില്‍ അരുതെന്ന ഭാവം ,
ചുണ്ടുകളില്‍ പിടയുന്നത് എന്‍റെ നാമം
സഹയാത്രികെ ഇത് നീയോ !! നീയും
എന്നെ പ്രന്നയിച്ച്ചിരുന്നുവോ ?
പുതുജീവിതത്തിലേക്ക് ഞാന്‍ നടക്കവേ
മുന്പിലെ നീളന്‍ പാതകള്‍ പിന്നെയും
തെളിവാര്‍ന്നു നിന്നു എനിക്ക് മുന്നില്‍ .!!
No comments:
Post a Comment