ചത്തു വെണ്ണീറാകാന്‍ കൊതിച്ച പെണ്‍ക്കിടാവിന്റെ അവസാനപുഞ്ചിരിയില് ഞാനെന്‍ മൗനത്തെ കുടിവച്ചു.ഇപ്പോല്‍ എന്റെ വാക്കുകളില്‍ ആ പുഞ്ചിരിയാണു ഞാന്‍ തിരയുന്നത്...ഞാന്‍ എകാകിനി അല്ല;വിഷാദം എന്റെ ആയുധവുമല്ല.എന്നിട്ടും ഒറ്റപ്പെടലിന്റെ താഴ്വരകളില്‍ എനിക്കു തുണയായ് എത്തിയത് ഈ മൗനമായിരുന്നു.എന്റെ 'സഹയാത്രിക' എന്ന് ഞാനതിനെ പേര് വിളിച്ചു.
Friday, February 20, 2009
വഴിവിളക്ക്
ചൊറിത്തവള ചതഞ്ഞ വഴിത്താരകള്‍..
പരന്ന റോട്ടിലെ പത്തായകുഴികളില്
പാതിവളര്‍ന്ന കൂത്താടികള്‍
ചത്തു മലര്‍ന്ന പാഴ്ജലം മോന്തിക്കുടിച്ചു
'ഹായ്'ചൊല്ലി അകലുന്ന നേര്കാഴ്ചകളില്
മനം മടുത്ത പകല്‍ വെളിച്ചം
ഇരുട്ടിനു കടം കൊടുത്തകലുന്ന
സായം സന്ധ്യകള്‍;
ഹെഡ് ലൈറ്റുകളില്‍ അമ്പിളിമിഴിചിമ്മിത്തുറന്നപ്പോള്
തകര്‍ന്നൊടിഞ്ഞ വാഹനചക്രങ്ങളിലെ
കൊഴു-രക്തം
കുഴഞ്ഞചേറ്റിന്റെ മാറിലേയ്ക്കമരുന്നതും
കാഴ്ച!!
ഞാന്‍ ഞെട്ടിവിറയ്ക്കവേ
,ഒരായുസ്സിനടഞ്ഞ പുസ്തകവും പേറി-
യകലുന്ന ആത്മാക്കള്‍ക്ക്
അനാഥമാകും കുറെ ജന്മങ്ങളുടെ
കണ്ണീര്നാരുകള് വിട ചൊല്ലുന്നു...
ഇങ്ങനെയും കാഴ്ച!
ഇന്നത്തെ കാഴ്ച!
(ഒറ്റയ്കാവുന്നിടത്തെ ഏകസാക്ഷി!
ഞാനൊരു വഴിവിളക്ക്!
എന്റെ ആത്മഗതങ്ങള്‍ക്ക് ചെവി തരുന്നവനേ, നന്ദി!)
Subscribe to:
Post Comments (Atom)
2 comments:
,ഒരായുസ്സിനടഞ്ഞ പുസ്തകവും പേറി-
യകലുന്ന ആത്മാക്കള്‍ക്ക്
അനാഥമാകും കുറെ ജന്മങ്ങളുടെ
കണ്ണീര്നാരുകള് വിട ചൊല്ലുന്നു...
thakarKuvaallodi ....
bst of luck!!
വല്ലാതെ നോവിച്ചു കളഞ്ഞല്ലോ?
Post a Comment