എതെന്റെ മകന്‍
വാക്കില്‍ കുറിച്ചിട്ട
വെറും നാമമെന്ന്
നാം ചൊല്ലും
ഇതെന്റെ മകന്‍
ഞാന്‍ ഊട്ടിയ
കൈകളാല്‍ തലോടി
നിന്നെ താരാട്ടി
ആന കളിപ്പിച്ച
പാവം അച്ഛനിത്
മല്‍സരമരുത് മകനേ..
പറന്നുയരേ ചിറകരിയാതെ
നിലം നോക്കി നടക്ക;
തിമിരു വരുത്തി
തിമിരം ബാധിച്ച
കണ്ണുകള്‍ സ്നേഹം
മറക്കുമെന്നു ചൊല്ലുക
നിന്‍ മക്കളോടും..
2 comments:
‘ഞാൻ ഊട്ടിയ
കൈകളാൽ തലോടി
നിന്നെ താരാട്ടി
ആന കളിപ്പിച്ച
പാവം അച്ഛനിത്‘
അങ്ങനെ ഒരച്ഛനാകാൻ
മോഹിച്ചിരുന്നു ഞാൻ
പക്ഷെ ആ ഭാഗ്യം
അമ്മക്കായിരുന്നു.
ഞാൻ എന്റെ സ്വപ്നങ്ങളുമായി....
ആശംസകൾ.
കാരണം?
Post a Comment