ചത്തു വെണ്ണീറാകാന്‍ കൊതിച്ച പെണ്‍ക്കിടാവിന്റെ അവസാനപുഞ്ചിരിയില് ഞാനെന്‍ മൗനത്തെ കുടിവച്ചു.ഇപ്പോല്‍ എന്റെ വാക്കുകളില്‍ ആ പുഞ്ചിരിയാണു ഞാന്‍ തിരയുന്നത്...ഞാന്‍ എകാകിനി അല്ല;വിഷാദം എന്റെ ആയുധവുമല്ല.എന്നിട്ടും ഒറ്റപ്പെടലിന്റെ താഴ്വരകളില്‍ എനിക്കു തുണയായ് എത്തിയത് ഈ മൗനമായിരുന്നു.എന്റെ 'സഹയാത്രിക' എന്ന് ഞാനതിനെ പേര് വിളിച്ചു.
Sunday, April 12, 2009
മിഴികളിതാരുടേത്?
മിഴികളിതാരുടേത്?
ചിലപ്പതികാരങ്ങള്ക്കുള്ളിലെവിടെയോ
മറന്നെറിഞ്ഞ എണ്ണച്ചായചിത്രങ്ങളില്‍
ഒരു മുഖം കൂടി വരച്ചു ചേര്‍ക്കവെ..
മിഴികള്‍ എത്തി നിന്ന
കടവിനു പഴമയുടെ ആത്മഗന്ധം.
പുഴ തേങ്ങുന്നതും..
ഇടവപ്പാതി കനക്കുന്നതും
പട്ടുപാവാടയില്‍ കൂട്ടി വച്ച
കൊച്ചുമാംബഴങ്ങളും,കല്ലേറും
ഇസ്കൂളിലേക്കുള്ള പുത്തന്‍
ചെരുപ്പും കുടയും പുസ്തകകെട്ടും
നാലാള് കാണക്കെ മേനിചൊല്ലി
രണ്ടാം ക്ലാസിന്റെ മറവിലെന്റെ
പുസ്തകസഞ്ചി ഭദ്രമാക്കവേ
അത്തറിന്റെ മണമെന്‍ നാസാദ്വാരങ്ങളെ
തുളച്ചും കൊണ്ടൊരു പുത്തന്‍ പേന
താരമാകുന്നു ക്ലാസിലെങ്ങും
കൂട്ടുതൊഴന്റെ സിലോണ്പേനക്ക്
കണ്ണിറക്കി കൈനീട്ടി തൊടാന്‍
കൊതിച്ചൊന്നു ചോദിച്ച
ഞാന്‍ വിഡ്ഡിയാ പവറു കണ്ടബരന്നു.
ഇടവപ്പാതി പലത് കഴിഞ്ഞു പോയ്
ഇസ്കൂളില് നിന്നും ക്യാംബസിന്റെ
മരചുവട്ടിലേക്ക്..പല കാവ്യ
പ്രണയസ്മൃതികളില്‍
ചായകൂട്ടുകള്‍ പലത് കണ്ടു
മലര് വിരിഞ്ഞതും..കായ് പൊഴിഞ്ഞതും..
വീണ്ടും എത്തി നില്ക്കുന്നു
പ്രൊഫഷണല്‍ കോഴ്സിന്റെ ഗൗരവത്തില്‍
പേരിന്റെ മറുപുറത്തു കനം ഏറവേ
കഥയ്ക്ക് മറുപുറം തേടി ഒരു
സിലോണ്‍ പേന എനിക്കെത്തി..
കൂടെ ഒരു കുറുപ്പില്‍
ഞാനൊരു വാടാമല്ലി വിരിഞ്ഞതു കണ്ടു..
Subscribe to:
Post Comments (Atom)
1 comment:
nalla bhangi...
ormmakal valare pinnileykku paayunnu....
pattupaavaatayil maampazham cherthuvachirunna kaalam....
Post a Comment