നിറഞ്ഞു തുളുബുന്ന ആഷാഡരാവുകള്ക്കെനിനു
മൂകത സ്നിഗ്ദ്ധത പൂകുന്നു
കളിയരങ്ങുകളിലെ വിങ്ങുന്ന കാലൊച്ചകള്‍
എന്ദേ മൗനം പുണര്‍ന്നു നില്പ്പു
ചാവടികള്‍ പലവുരി കഴിഞ്ഞൊരാമില്ലത്തു
വിരുന്നെത്തുന്ന ബലിക്കാക്കകളും
കൂമന് വഴികാക്കുന്ന ഇടത്താവളങ്ങളില്‍
കുടിയേറുന്ന ആത്മാവിന്റെ ഇരുണ്ട രാത്രികള്‍!
കാലങ്ങള്‍ പലതുക്കഴിഞ്ഞൊരാകലണ്ടറിന്റെ
അവസാനത്താളും ദ്രവിച്ചു വീഴവെ
ചില്ലകളിലൂറി കിനിയുന്ന പശിമക്ക്
കണ്ണുനീരെന്നു പദം പറയുമോ?
ഓരോ മരണവും നല്ലതെന്നോതി
പതം പറഞ്ഞു തീര്‍ക്കുന്ന ബന്ധുജനങ്ങള്‍
ഇനിയില്ല പുലരിയും,ഇനിയില്ല രാവുകളും
ചൊല്ലിയകലുന്ന സ്ത്രൈണതയും സ്വന്ദം
എങ്കിലും മനം കൊതിക്കുമെന് കളിത്തോഴന്‍-
നെത്തുന്ന നാളിനായ് കാത്തിരിപ്പൂ
കടബകള്‍ പലതുതള്ളിനീക്കിയെന്ക്കളിത്തോഴന്
മനഃക്കനവിലണഞ്ഞ സ്നേഹകാന്ദന്
ഒരുവേളയവനും കടന്നുപോം എന്‍-
അക്ഷിയിലെ ഈര്പ്പബിന്ദുവുമവഗണിച്ചു
പചപ്പുകച്ചായപ്പടലങ്ങളിലപ്പുറത്തു
നിന്നൊരിണപക്ഷി എന്നെയും കാത്തു
തളര്‍ന്നുറങ്ങുന്നു സദയം ക്ഷമിപ്പു..
എന്പ്രാണനും എനിക്കിനി സ്വന്ദമല്ലെന്നറിവൂ
ചാകാത്ത പ്രണയം ഇനിയും മരവിച്ചിരുപ്പൂ
എന്‍ഹൃദയത്തില്‍...നിന്നെയും കാത്ത്!!
5 comments:
കൊള്ളാം
കാലങ്ങള്‍ പലതുക്കഴിഞ്ഞൊരാകലണ്ടറിന്റെ
അവസാനത്താളും ദ്രവിച്ചു വീഴവെ
ചില്ലകളിലൂറി കിനിയുന്ന പശിമക്ക്
കണ്ണുനീരെന്നു പദം പറയുമോ?
വരികൾ ഇഷ്ടപ്പെട്ടു,
ഇനിയും വരും. ആശംസകൾ
കാത്തിരിക്കുക...
നന്ദി,ഇനിയും വരണം..പ്രോത്സാഹിപ്പിക്കണം...
എന്‍ഹൃദയത്തില്‍...നിന്നെയും കാത്ത്...
:)
Post a Comment