Saturday, March 7, 2009

വിട

ഒരു കൂട്ടിലെ ഇണപക്ഷികള്‍
ഓണനിലാവിലെ കളിത്തോഴര്‍
ഒളിചിതറുമാ വഴികോണില്‍
വിരുന്നെത്തുന്ന രാപ്പടികള്‍

ചാഞ്ഞൊഴുകുന്ന പുഴകളില്‍
ചങ്ങാടമൊരുക്കുന്ന നിലാവിന്റെ
നീലിമ മരയ്ക്കാനരകച്ച കെട്ടുന്ന
നിഷാസഞ്ചാരികളുമെവിടേക്കു
നീന്ദി മറയുന്നു

തിളച്ചുമറയുമാലാവ തന്‍
തീനാളത്തെ പ്രണിയിച്ച നാളുകളില്‍
തിരിച്ചു വരാത്തകാല്‍പാദങ്ങളില്‍
കുങ്കുമം അര്‍പ്പിച്ചു ഞാന്‍ കാത്തിരുന്നു..

ഉമ്മറപ്പടിയിലെ ത്രിസന്ദ്യകളില്‍
ഇനിയും ഉണരാത്ത അബിളിയ്കായി
പാരായണങ്ങള്‍ പലതു ചൊല്ലി ഞാന്‍
പതിവു വിളക്കു കൊളുത്തി വയ്ക്യവേ
പിന്നെയും ചാവാലിപട്ടികള്‍ മോങ്ങുന്നു
നിഴലറിയാതെ;നിശയറിയാതെ!
ഇരുട്ടിന്റെ മറവിലൊരു കുഞ്ഞാത്തോലു
ഭാണ്ഡക്കെട്ടിന്റെ മുഴുപ്പും പേറി
ഒരു നിഴലിന്റെ ചാരത്തമര്‍ന്നു
വിടവാങ്ങുന്നു ഇല്ലവും മറന്ന്..

കോലായിലിനി വിളക്കു തെളിയില്ല
സര്‍പ്പസന്ദതികളിനി അടങ്ങില്ല
സന്ദ്യാനാമവും ഈശ്വരന്മാരും
അന്യമാകുന്ന കാലനക്ഷത്രങ്ങളും;

ചിതയിലേക്കൊരു കൊള്ളികൂടീ
ബലികാക്കകളുടെ ആരവനാദങ്ങള്‍
ബാക്കിയാകുന്ന ആത്മാക്കളുടെ
എനിയുമടങ്ങാത്ത നൊബരങ്ങളായി
ഒരു കുടം കനലുകളുടെ പിത്രുതര്‍പ്പനം-

മാത്രം സ്വന്ദമായ്‌ ഭാരതപുഴയിലേക്ക്‌...!!


3 comments:

പകല്‍കിനാവന്‍ | daYdreaMer said...

ഒരു കുടം കനലുകളുടെ ആരവനാദങ്ങള്‍....!

വരവൂരാൻ said...

ബാക്കിയാകുന്ന ആത്മാക്കളുടെ
എനിയുമടങ്ങാത്ത നൊബരങ്ങളായി
ഒരു കുടം കനലുകളുടെ പിത്രുതര്‍പ്പനം-

ഇഷ്ടപ്പെട്ടു,

sahayathrika said...

നന്ദി,ഇനിയും വരണം..പ്രോത്സാഹിപ്പിക്കണം...