Saturday, March 14, 2009

അവള്‍ക്ക്...

ആമനതാരിലെ ആനന്ദത്തേരിലെ
ആഷാഡശോഭന സൗന്ദര്യമേ...
അക്ഷികള്‍ നിന്റെയീ കാമനരൂപത്തെ
ആലിംഗനം പൂകി നിലകൊല്‍-വൂ...

ചിരികളിലായിരം ചെമ്പൂക്കളും
ചെറു അല്ലികള്‍ വിടര്‍ത്തിയ ചെണ്ടാമര
കോര്‍ത്തഹാരമായി നിന്‍ കഴുത്തില്‍
എന്‍ ആദ്യാനുരാഗത്തെ കുടിവെപ്പൂ...

കവിളിലെ കുങ്കുമം നിന്റെ ലജ്ജയില്‍
കോരിയെടുത്ത ചോരപ്പുതപ്പായി
പൊടിഞ്ഞു വീഴുന്ന സായഹ്നരഷ്മികള്‍-

ക്കിനിയും മൗനത്തെ കൂട്ടുചെര്‍ക്കുന്നുവൊ...!!

No comments: