ആകെച്ചമഞ്ഞു ഞാന്‍ പിറന്നാള്‍ കുട്ടിയായി
എന്‍ ക്ലാസിന്റെ പടികടന്നെത്തിയ നാള്‍
പതിഞ്ഞിരുന്നു ഞാനാ പ്രഥമ ബഞ്ചിന്റെ മൂലയില്‍
മായിക സൗപ്നത്തിലെന്ന പോലെ
ചുറ്റും നിന്ന് അനവധി ആശംസകള്‍
പെരുമഴയായി പെയ്തിറങ്ങവെ
ആനന്ദകൂബാരം തിങ്ങിയെന്റെ മനസ്സില്‍
മധുരം വിളബി ഞാന്‍ പങ്കുവയ്ക്യവെ
ആകാശത്തേരിന്റെ തുഞ്ചത്തിരുന്നു ഞാന്‍
അര്‍ക്കനെ ചുംബിക്യുകയായിരുന്നപ്പൊള്‍ ;
വാദ്യരു വന്നു പാഠം തുടങ്ങിയതും
അറിഞ്ഞില്ല ഞാന്‍ ഒട്ടുനേരം
ചടുല വേഗത്തിലൊരു ചോദ്യക്ഷരം
എതോ മഹാവിപത്തിന്റെ ജന്മ വര്‍ഷം
നേരെ വന്നാഞ്ഞു തറച്ചു..
ഞെട്ടിവിരണ്ടു ഞാന്‍ വേച്ചെഴുന്നേറ്റു
ചുറ്റും ഇരുട്ടിന്റെ പ്രളയം മാത്രം
നാവുവറ്റിയുണങ്ങി ഞാന്‍ തേടീ ഭൂലോകത്തു
ഉത്തരം കണ്ടില്ല ഒരു കോണിലും
എന്നെ മൂടുന്ന ചുഴലിക്കുള്ളില്‍ നിന്നും
അപശബ്ദങ്ങള്‍ മുരദനക്കവെ
ഒട്ടനവധി പുള്ളു പറഞ്ഞാ വാദ്യാരു
വേളിയിലേക്കിറങ്ങാന്‍ ആജ്ഞ നല്‍കി.
പതറുന്ന കാലടികള്‍ പ്പെറുക്കി
വച്ചു ഞാനാപ്പടി കടക്കവെ
അപമാനതീയില്‍ ഉരുകി എരിഞ്ഞടങ്ങവേ..
പലരും അടക്കിച്ചിരിച്ചകലേക്കു നീങ്ങവെ
ചുറ്റും കറങ്ങിത്തിരിയുന്ന ലോകവും
മിന്നല്‍ വേളിച്ചവും മാത്രം കേള്‍ക്കവെ
ഞാനുമാ ചുഴിയിലേക്കാഞ്ഞുപ്പതിച്ചു.
ഒരു താങ്ങിനായി കൈകള്‍ പരതിപ്പതിയെ
ഭിത്തിയില്‍ ചാരി താഴെക്കു മറഞ്ഞതും
അന്ദകാരം എന്നില്‍ നിറഞ്ഞതും
പതിയെ ഞാനറിയുകയായിരുന്നു...!!
No comments:
Post a Comment