Saturday, March 21, 2009

'ന'കാരം

നീയറിവീല നിന്റെ മനസ്സു
നീറിയെരിയുന്ന ചുടുമംസമത്‌
നാവുതൊട്ടശുദ്ധി മാറ്റീയതിനെ
നീണ്ട ദൃംഷ്ടകളില്‍ കോര്‍ത്തെടുക്കവേ
നിന്നെയറിയാത്ത പനയക്ഷികള്‍
നിന്റെ രക്തത്തിനു
നോബു നോറ്റു...!!

നിശയില്‍ നീലിമ കലര്‍ന്ന
നിറഞ്ഞ തടാകക്കരയില്‍
നീര്‍പ്പോളകളൊത്തു ഞാനുമെന്‍സഖികളും
നീരാടിത്തിമിര്‍ക്കവേ
നുണ ചൊല്ലി പൊയ്മുഖമണിഞ്ഞൊരു
നീലഗന്ധര്‍വന്‍ എന്നെയുമണച്ചു
നീലാകാശം കടന്നുചേക്കേറി..

രഭോജികള്‍ ചുറ്റും കൂടിയെന്‍
നിസ്സഹായതയെ ഭക്ഷിച്ചും കൊണ്ട്‌,ഒടുവിലാ-
നിണമൊഴുകും കാല്‍പ്പാടുകളില്‍
നീണ്ടദൂരം താണ്ടി ഞാനാ
നഞ്ഞ പാലമരചുവട്ടിലെത്തിയെന്‍
നിശ്ചേതശരീരത്തെ സമര്‍പ്പിചു,

ക്ഷത്രങ്ങള്‍ തേടീ യാത്ര തിരിച്ചാ
നോവിന്റെ നിറമുള്ള നല്ലയാത്മാവ്‌...!!



3 comments:

പാവപ്പെട്ടവൻ said...

മനോഹരം ചിന്താപരം നല്ല എഴുത്ത്
അഭിവാദ്യങ്ങള്‍

പാറുക്കുട്ടി said...

നല്ല കവിത.

ആശംസകൾ!

the man to walk with said...

nannayi