Saturday, March 7, 2009

കാത്തിരുപ്പ്‌

നിറഞ്ഞു തുളുബുന്ന ആഷാഡരാവുകള്‍ക്കെനിനു
മൂകത സ്നിഗ്ദ്ധത പൂകുന്നു
കളിയരങ്ങുകളിലെ വിങ്ങുന്ന കാലൊച്ചകള്‍
എന്ദേ മൗനം പുണര്‍ന്നു നില്‍പ്പു
ചാവടികള്‍ പലവുരി കഴിഞ്ഞൊരാമില്ലത്തു
വിരുന്നെത്തുന്ന ബലിക്കാക്കകളും
കൂമന്‍ വഴികാക്കുന്ന ഇടത്താവളങ്ങളില്‍
കുടിയേറുന്ന ആത്മാവിന്റെ ഇരുണ്ട രാത്രികള്‍!

കാലങ്ങള്‍ പലതുക്കഴിഞ്ഞൊരാകലണ്ടറിന്റെ
അവസാനത്താളും ദ്രവിച്ചു വീഴവെ
ചില്ലകളിലൂറി കിനിയുന്ന പശിമക്ക്‌
കണ്ണുനീരെന്നു പദം പറയുമോ?

ഓരോ മരണവും നല്ലതെന്നോതി
പതം പറഞ്ഞു തീര്‍ക്കുന്ന ബന്ധുജനങ്ങള്‍
ഇനിയില്ല പുലരിയും,ഇനിയില്ല രാവുകളും
ചൊല്ലിയകലുന്ന സ്ത്രൈണതയും സ്വന്ദം
എങ്കിലും മനം കൊതിക്കുമെന്‍ കളിത്തോഴന്‍-
നെത്തുന്ന നാളിനായ്‌ കാത്തിരിപ്പൂ

കടബകള്‍ പലതുതള്ളിനീക്കിയെന്‍ക്കളിത്തോഴന്‍
മനഃക്കനവിലണഞ്ഞ സ്നേഹകാന്ദന്‍
ഒരുവേളയവനും കടന്നുപോം എന്‍-
അക്ഷിയിലെ ഈര്‍പ്പബിന്ദുവുമവഗണിച്ചു
പചപ്പുകച്ചായപ്പടലങ്ങളിലപ്പുറത്തു
നിന്നൊരിണപക്ഷി എന്നെയും കാത്തു
തളര്‍ന്നുറങ്ങുന്നു സദയം ക്ഷമിപ്പു..

എന്‍പ്രാണനും എനിക്കിനി സ്വന്ദമല്ലെന്നറിവൂ
ചാകാത്ത പ്രണയം ഇനിയും മരവിച്ചിരുപ്പൂ

എന്‍ഹൃദയത്തില്‍...നിന്നെയും കാത്ത്‌!!



5 comments:

ശ്രീ said...

കൊള്ളാം

വരവൂരാൻ said...

കാലങ്ങള്‍ പലതുക്കഴിഞ്ഞൊരാകലണ്ടറിന്റെ
അവസാനത്താളും ദ്രവിച്ചു വീഴവെ
ചില്ലകളിലൂറി കിനിയുന്ന പശിമക്ക്‌
കണ്ണുനീരെന്നു പദം പറയുമോ?

വരികൾ ഇഷ്ടപ്പെട്ടു,
ഇനിയും വരും. ആശംസകൾ

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

കാത്തിരിക്കുക...

sahayathrika said...

നന്ദി,ഇനിയും വരണം..പ്രോത്സാഹിപ്പിക്കണം...

പകല്‍കിനാവന്‍ | daYdreaMer said...

എന്‍ഹൃദയത്തില്‍...നിന്നെയും കാത്ത്‌...
:)