Saturday, March 7, 2009

ചാപിള്ളകള്‍

താവഴികള്‍ പലതു കടന്നീയമ്മ
തരുശുനിലങ്ങളില്‍ വറ്റ ജലാശയ-
സമുച്ചയങ്ങളിലേക്കുറ്റുനോക്കി
താരും തളിരുമില്ലാത്തിടങ്ങളിലേക്കു
നിറവയ്യറിന്റെ ഭാരവും
അന്യന്റെ മാറാപ്പിന്റെ വേദനയും
ഉണങ്ങാത്ത രക്തകറകളും
സ്വന്ദമാക്കിയ പിഴപ്പിന്റെ ചലനങ്ങള്‍.

ഒരു മുറുവുണങ്ങും,മറുവ്രണങ്ങളെ
പ്രസവിച്ചൂട്ടാന്‍ അമ്മ വരും
അത്താഴാമേശകളിലെ എച്ചിലുകള്‍ക്ക്‌
വിശപ്പിന്റെ വീര്‍ത്ത വയറുകള്‍ മാത്രം
കാവലിരുപ്പൂ മൂകം...അമ്മ ചൊല്ലി;
ഉണര്‍ത്തരുതെന്നുണ്ണിയെ
ഇളകിത്തിമിര്‍ക്കുന്ന പ്രായമിവന്റെ
കണ്ണീരേല്‍കാത്ത മുഖപടം
മരണഭയമില്ലാത്ത കുഞ്ഞുഹൃദയം
മിടിക്കുന്നു പുതു ലോകത്തെക്ക്‌..

ചത്ത മനസ്സാക്ഷികള്‍;കശാപ്പുകാര്‍
നിന്റെ ഹൃദയമിടുപ്പുകളും
പങ്കിടും നിന്റെ മരവിച്ച ചേതനയും
മൃതശരീരവും...!!

തണുത്ത ലോഹങ്ങള്‍ ചിരിമഴയുണര്‍ത്തി
അമ്മയിലെക്ക്‌ ആര്‍ത്തലക്യവേ
ചുവപ്പിന്റെ കവാടങ്ങള്‍ മലര്‍ക്കെ തുറന്നൊരാത്മാവു
ചാപ്പിള്ളയെ മാറോടു ചേര്‍ക്കുന്നു...!!

1 comment:

വരവൂരാൻ said...

തരുശുനിലങ്ങളില്‍ വറ്റ ജലാശയ-
സമുച്ചയങ്ങളിലേക്കുറ്റുനോക്കി
താരും തളിരുമില്ലാത്തിടങ്ങളിലേക്കു

നീണ്ടു പോക്കുന്ന ചിന്തകൾക്ക്‌ ആശംസകൾ