ഞാനിതള് വിരിച്ച വഴികളിലെ കാഠിന്യ -
മുള്ളുകളിലിടറി നീ വീഴവേ
നിന്റെ മിഴികള്‍ നിറയാതെ,
കരയാതെ എന്‍ മാന്‍ കിടാവെ!
ചോര കനച്ച മൃദുചിറകുകളില്
ഇനി നിന്നെയും താങ്ങി
എത്ര നാള് നടക്കേണം കാതങ്ങള്‍ ബാക്കി..
എന്നിട്ടും പതനങ്ങള്‍ മാത്രമെന്‍
തൊഴാ നിനക്കായ് ഞാന്‍
കാത്തുവച്ചേകിയ പ്രണയസമ്മാനങ്ങള്‍!
മറന്നിട്ടറിഞ്ഞു പൊകാന്‍
എന്തിനു നീ വൈകുന്നു?
ആ മൃദു കപൊലങ്ങളിനിയും നനയാതെ
കുഞ്ഞേ..തുടയ്ക്കുവാനിനി
എന്‍ കരങ്ങള്‍ക്ക് ശക്തിയില്ല,
താങ്ങുവാന്‍ ചുമലുകള്ക്കും..
ആരോ വിതച്ച കൊടും ശാപത്തിനിര ഞാന്‍
ഗതിയില്ലാത്ത തീരത്തെ അണുപുഷ്പ്പം..
'പ്രിയ'യെന്നു കരുതാതെ ഇനിയും
ഉപേക്ഷിക്കു പാതിവഴിയില്‍
ഇതു വിധി...ആസന്നമായ
ഭാവിയുടെ ശുഭാന്ദ്യത്തിനായ്
ഇതു ചെയ്യുക..നല്ലതു വരട്ടെ...!!
6 comments:
entha itra nirasha
good one.. make it better next time
നഷ്ടം തീരാ നഷ്ടം ജീവിതം അനര്‍ത്ഥമായി വെയില് കായിമ്പോള്
മനോഹരം ആശംസകള്‍
സത്യത്തില്‍ എന്താ പറ്റിയത്?
വളരെ നന്നായിട്ടുണ്ട്...
നൊമ്പരവും സ്നേഹാധിക്യവും ഒക്കെ ഇഴചേര്‍ന്ന വരികള്‍...
great.....ente koche
Post a Comment